‘പോയിരുന്ന് പഠിക്ക് മോനെ’ ആരാധകന് ടൊവിനോയുടെ കിടിലന്‍ മറുപടി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ് സിനിമാതാരങ്ങളുടെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുളള പോസ്റ്റുകളും റീലുകളുമാണ്.ഇത്തരത്തില്‍ കമന്റുകള്‍ കിട്ടാന്‍ നിരവധി പേര്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിഡിയോയില്‍ തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട കമന്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയില്‍ കമന്റുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ.

ALSO READ ; റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ഇഡി

താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോക്ക് മറുപടിയായാണ് ടൊവിനോ കമന്റ് ചെയ്തത്.’ഈ വിഡിയോക്ക് ടൊവിനോ കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുളള തയ്യാറെടുപ്പുകള്‍ ആരംഭിക്കും’ എന്നെഴുതിയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോ പങ്കുവെച്ചത്. വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ വിഡിയോ ടൊവിനോയുടെ ശ്രദ്ധയില്‍പ്പെട്ടുകയായിരുന്നു. ‘പോയിരുന്ന് പഠിക്ക് മോനെ’ എന്നായിരുന്നു താരം മറുപടി നല്‍കിയത്. താരത്തിന്റെ കമന്റിന് താഴെ വിശേഷം അന്വേഷിച്ചുകൊണ്ടും ഹായ് പറഞ്ഞുകൊണ്ടും നിരവധി പേര്‍ എത്തിയതോടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ALSO READ ; സത്യപാൽ മാലിക്കിനെതിരായ സിബിഐ അന്വേഷണം: പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ്; സീതാറാം യെച്ചൂരി

വിജയ് ദേവരകൊണ്ടയുടെ കമന്റ് അഭ്യര്‍ഥിച്ച് കൊണ്ട് വിഡിയോ പങ്കുവെച്ച വിദ്യാര്‍ഥിനികള്‍ക്ക് ലഭിച്ചതും സമാന അനുഭവമായിരുന്നു. ഹര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതോടെ കമന്റുമായി വിജയ് ദേവരകൊണ്ട രംഗത്തെത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‌യുടെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News