മലയാളത്തിന്റെ ന്യൂജന്‍ സൂപ്പര്‍താരങ്ങളിലൊരാളായ ടൊവിനോ തോമസ് സിനിമാ മേഖലയിലെത്തിയിട്ട് 12 വര്‍ഷം. ഈ പന്ത്രണ്ട് വര്‍ഷത്തില്‍ താരം അഭിനയിച്ചത് അമ്പതോളം ചിത്രങ്ങളിലാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം തന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ടൊവിനോ, തന്റെ സിനിമകള്‍ ചേര്‍ത്തുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
വീഡിയോയ്ക്ക് ഒപ്പം ടൊവിനോ കുറിച്ചതിങ്ങനെയാണ്.. 12 വര്‍ഷം, 50 സിനിമകള്‍ ഒപ്പം ഹൃദയം നിറഞ്ഞ നന്ദി! ഞാന്‍ ഭാഗമായ എല്ലാ പ്രോജക്ടുകളിലെയും സംവിധായകരോട്, നിര്‍മാതാക്കളോട്, കാസ്റ്റിന്, ക്രൂവിന് വലിയ നന്ദി! അവസാനമായി എന്റെ പ്രേക്ഷകര്‍ക്ക് നിങ്ങളുടെ സ്‌നേഹവും പിന്തുണയും അവിശ്വസനീയമാണ്.. നിങ്ങളാണ് എനിക്ക് എന്റെ ലോകം! നടനാകാന്‍ ആഗ്രഹിച്ച എന്നില്‍ നിന്ന് ഇന്നത്തെ എന്നിലെത്താന്‍ നിങ്ങളൊപ്പമില്ലായിരുന്നെങ്കില്‍ കഴിയില്ലായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ: ആള്‍ദൈവം ഉത്തരവിട്ടു ഐശ്വര്യത്തിനായി നാലുവയസുകാരിയെ കൊന്ന് അമ്മായി; സംഭവം യുപിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here