ജതിന്‍ രാംദാസെത്തി, ഇനി കാത്തിരിപ്പിന്റെ ദിവസങ്ങള്‍; ആവേശത്തില്‍ സിനിമാപ്രേമികള്‍

മലയാളികല്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എമ്പുരാന്‍. സിനിമയുടെ സെറ്റില്‍ നടന്‍ ടൊവിനോ തോമസ് ജോയിന്‍ ചെയ്തു എന്നതാണ് പുതിയ  വാര്‍ത്ത.

വന്‍ ഹിറ്റായ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ജതിന്‍ രാംദാസിന്റെ ലൂസിഫറിലെ രംഗങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ട് ടൊവിനൊ തോമസ് എമ്പുരാന്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നത് ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ്.

Also Read: ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ; യുട്യൂബര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

വിദേശ രാജ്യങ്ങളിലടക്കമാണ് എമ്പുരാന്‍ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News