സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ലാൽ ജൂനിയറിന്റെ ‘നടികര്‍ തിലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റിരിക്കുന്നത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്.

ALSO READ: ഭർത്താവിൻ്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചു

ടൊവിനോ തോമസിന്റെ പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചയോളം വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി.

ALSO READ: യുവജനങ്ങൾ രാജ്യം വിടുമ്പോൾ നമ്മൾ ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ആണെന്ന് വിദ്യാഭ്യാസ നയങ്ങൾ ഉണ്ടാക്കുന്നു: സാറ ജോസഫ്

അതേസമയം, ഭാവന നായികയായെത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News