എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്; പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നോ എന്ന് സംശയം: ടൊവിനോ തോമസ്

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമെന്നും പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നോ എന്ന് സംശയമെന്നും ടൊവിനോ തോമസ് പ്രതികരിച്ചു.

ചിത്രത്തിന്റെ സംവിധായകനും വിഷയത്തില്‍ നേരത്തെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യമാണ് സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇന്ന് ജനശതാബ്ദി എക്‌സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സുഹൃത്താണ് ഒരാള്‍ ഫോണില്‍ സിനിമ കാണുന്നതിന്റെ ചിത്രം അയച്ചുതന്നത്.

Also Read : ദുര്‍ഗന്ധം സഹിക്കാന്‍ വയ്യ, ഭര്‍ത്താവ് കുളിക്കുന്നത് മാസത്തില്‍ 2 തവണ; വിവാഹം കഴിഞ്ഞ് 40-ാം ദിവസം ഡിവോഴ്‌സ് ആവശ്യപ്പെട്ട് യുവതി

‘ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ’?, ലഘു വീഡിയോയ്‌ക്കൊപ്പം സംവിധായകന്‍ കുറിച്ചു.

സിനിമ റിലീസായി രണ്ട് ദിവസത്തിന് ശേഷം ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് സിനിമ അഞ്ചോളം ടെലഗ്രാം ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം ആദ്യം അറിഞ്ഞതെന്ന് ജിതിന്‍ ലാല്‍ പറഞ്ഞിരുന്നു.

ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് തങ്ങളുടെ ആന്റി പൈറസി വിഭാഗം അറിയിച്ചത്. പിന്നീട് മലയാളം, തമിഴ് തെലുങ്ക് ഭാഷകളുടെ പകര്‍പ്പ് വന്നതായി അറിയിച്ചു. സാധ്യമാവുന്നിടത്തോളം തടയാന്‍ ശ്രമിച്ചു. തന്റെയും ഈ സിനിമയ്ക്ക് പിന്നിലുള്ള മറ്റുള്ളവരുടെയും എട്ട് വര്‍ഷത്തെ സ്വപ്നമാണ് ഈ സിനിമയെന്നും ഇപ്പോള്‍ നടക്കുന്നത് കൊലപാതകത്തിന് തുല്യമാണ്.

സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration