‘പ്രളയം സ്റ്റാര്‍’ എന്ന പേര് വേദനിപ്പിച്ചു, മായാനദി ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന് പറഞ്ഞു: ടൊവിനോ തോമസ്

കേരളത്തെ പിടിച്ചുലച്ച 2018ലെ പ്രളയദുരന്തത്തില്‍ ചര്‍ച്ചയായ സിനിമാ താരമാണ് ടൊവിനോ തോമസ്. നടന്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് അദ്ദേഹത്തിനെതിരെ ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.പ്രളയത്തെ തന്നെ ആസ്പദമാക്കിയുള്ള തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ടൊവിനോയുടെ പരാമര്‍ശങ്ങള്‍.

‘പ്രളയം സ്റ്റാര്‍’ എന്ന പേര് തന്നെ വേദനിപ്പിച്ചിരുന്നു. പ്രളയസമയത്ത് താന്‍ നടത്തിയത് പിആര്‍ വര്‍ക്കുകള്‍ ആണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു, ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എന്റെ സിനിമ ഇറങ്ങുമ്പോള്‍ മഴ പെയ്യും. ഞാന്‍ ഈ നാടിനെന്തോ ആപത്താണ്, ഞാനൊരു ദുശ്ശകുനമാണ്, മായാനദി ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയത് എന്നൊക്കെയാണ് പറയുന്നത്. തമാശയൊക്കെ ഞാനും ആദ്യം എന്‍ജോയ് ചെയ്തു. പിന്നെ അത് വളരെ സീരിയസായി-ടോവിനോ തോമസ് പറഞ്ഞു.

പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്‌നിക്കല്‍ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News