താന്‍ പ്രതികരിച്ചാല്‍ സമൂഹത്തില്‍ മാറ്റമുണ്ടാകുമോ? എന്നാല്‍ എന്നും ഉറക്കമെഴുന്നേറ്റയുടന്‍ പ്രതികരിക്കാമെന്ന് ടൊവിനോ

താന്‍ പ്രതികരിച്ചാല്‍ സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ ഉറക്കമെഴുനേറ്റയുടന്‍ പ്രതികരിക്കാമെന്ന് നടന്‍ ടൊവിനോ തോമസ്. എല്ലാത്തിനോടും പ്രതികരിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ന്യായാധിപന്മാരല്ല.

നേരത്തെ പലതിനോടും പ്രതികരിച്ചിട്ടുണ്ട്. കയ്യടി നേടാന്‍ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു. ഒരു സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News