ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി കൊടുത്തിരുന്നു ; വെളിപ്പെടുത്തി നടന്‍ ടൊവിനോ

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി കൊടുത്തിരുന്നെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ക്രൂരത കാട്ടിയവരാരായാലും ശിക്ഷിക്കപ്പെടണമെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. അതേസമയം മലയാള സിനിമ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന പ്രതീക്ഷയുണ്ടെന്നും ടൊവിനോ പറഞ്ഞു.

ALSO READ:  എന്തിന് കേരളത്തോട് മാത്രം ഈ ക്രൂരത? വയനാടിനെ തഴഞ്ഞ പ്രധാനമന്ത്രി ത്രിപുരയ്ക്ക് 40 കോടി പ്രഖ്യാപിച്ചു

മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ട കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. ജോലി സ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാനുള്ള നടപടികളുണ്ടാകണം. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആര് ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും താരം ആവശ്യപ്പെട്ടു.

ALSO READ: ‘ഞങ്ങളുമുണ്ട് കൂടെ’; ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് മലയാള സിനിമാ മേഖലയെ കുറിച്ചുയരുന്നത്. സിനിമയിലെ പല പ്രമുഖരും ശാരീരികമായി സ്ത്രീകളെ ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News