മലയാള സിനിമയില്‍ തനിക്കുണ്ടായ മനോഹരമായ നിമിഷങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ടൊവിനോ തോമസ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ തന്റെ മനോഹരമായ നിമിഷങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.
ഞാനും അജു വര്‍ഗീസും എപ്പോള്‍ ഒരുമിച്ചാലും ആ പടം അടിപൊളിയാകുമെന്നും ഞങ്ങള്‍ ഒരുമിച്ച എല്ലാ പടങ്ങളും അങ്ങനെയാണെന്നും താരം പറഞ്ഞു. അത് സത്യത്തില്‍ വലിയ സന്തോഷമുള്ള കാര്യമാണ്.
വീണ്ടും വീണ്ടും ലൊക്കേഷനുകളില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഒരുമിച്ച് വര്‍ക്ക് ചെയ്ത സിനിമകളുടെ വിജയത്തിന്റെ കഥയാണ്. അത് ശരിക്കും രസമുള്ള അനുഭവം തന്നെയാണ്.
അപ്പോള്‍ അതിന് അജുവേട്ടനോട് ഒരുപാട് നന്ദിയുണ്ടെന്നും ഇനിയും നമുക്ക് ഒരുമിച്ച് സിനിമകള്‍ ചെയ്യണമെന്നും ടൊവിനോ തോമസ് അഭിമുഖത്തില്‍ പറഞ്ഞു.
ടൊവിനോ തോമസിന്റെ വാക്കുകള്‍:
‘ഞാനും അജുവേട്ടനും എപ്പോള്‍ ഒരുമിച്ചാലും ആ പടം അടിപൊളിയാകും. ഞങ്ങള്‍ ഒരുമിച്ച എല്ലാ പടങ്ങളും അങ്ങനെയാണ്. അത് സത്യത്തില്‍ വലിയ സന്തോഷമുള്ള കാര്യമാണ്. വീണ്ടും വീണ്ടും ലൊക്കേഷനുകളില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഒരുമിച്ച് വര്‍ക്ക് ചെയ്ത സിനിമകളുടെ വിജയത്തിന്റെ കഥയാണ്. അത് ശരിക്കും രസമുള്ള അനുഭവം തന്നെയാണ്. അപ്പോള്‍ അതിന് അജുവേട്ടനോട് ഒരുപാട് നന്ദി. ഇനിയും നമുക്ക് ഒരുമിച്ച് സിനിമകള്‍ ചെയ്യണം,’ ടൊവിനോ തോമസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here