മമിതയ്ക്ക് നന്ദി പറഞ്ഞ് നടൻ ടോവിനോ തോമസ്

അജയന്റെ രണ്ടാം മോഷണം സിനിമ ഇറങ്ങിയതിന് പിന്നാലെ നടി മമിത ബൈജുവിന് നന്ദി പറഞ്ഞ് സിനിമയിലെ നായകൻ ടൊവിനോ തോമസ്. സിനിമയിൽ അഭിനയിച്ചിട്ടു പോലുമില്ലാത്ത മമിതയ്ക്ക് നന്ദി പറഞ്ഞത് എന്തിനാണെന്ന് ചിന്തിക്കുകയാണ് ആരാധകർ. നമിതയും ചിത്രത്തിന്റെ ഭാഗമായത് കൊണ്ടാണ് ടോവിനോ യുവനടിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.

ALSO READ : പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു

സിനിമയിലെ നായികയായ കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് നടി മമിത ബൈജുവാണ്. തെലുങ്ക് നടിയാണ് കൃതി ഷെട്ടി. ‘‘ഞാനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസ്സേജ് അയച്ചു, ‘കലക്കിയെന്നു’ പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. കൂടാതെ മമിതയോട് നന്ദിയും പറഞ്ഞു.’ ടോവിനോയുടെ വാക്കുകൾ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News