സിനിമ മേഖലയിലെ ലൈംഗിക ചൂഷണം: പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ടോവിനോ

tovino

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചതിൽ പ്രതികരണവുമായി നടൻ ടോവിനോ തോമസ്.പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.പോലിസ് വിളിച്ചാൽ മൊഴി നൽകാൻ തയ്യാറാണന്നും ടോവിനോ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘അമ്മ’ സംഘടനക്കെതിരെ പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് ധർമ്മജൻ

‘കുറ്റാരോപിതർ മാറിനിൽക്കുന്നത് അന്വേഷണത്തിന് ആവശ്യമാണ്.
കുറ്റം തെളിയിക്കപ്പെട്ടാൽ ആരായാലും ശിക്ഷ അനുഭവിക്കണം.സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം’- ടോവിനോ പറഞ്ഞു.നിലവിലുള്ള നിയമ സംവിധാനത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ് എന്നും ആൾക്കൂട്ട വിചാരണ അല്ല, മറിച്ച് എല്ലാം എല്ലാം നടക്കേണ്ടത് നിയമത്തിന്റെ വഴിക്ക് ആണെന്നും ടോവിനോ കൂട്ടിച്ചെർത്തു.

ALSO READ: ‘ലോകത്തിലെ ആർക്കെങ്കിലും എതിരായി നടക്കുന്ന ഏതൊരു അനീതിയും ആഴത്തിൽ അനുഭവിക്കാൻ എപ്പോഴും പ്രാപ്തനാകുക ’; ചെഗുവേരയുടെ വാചകം പങ്കുവെച്ച് ഭാവന

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗംവിളിച്ചുചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്.

ALSO READ: നേരത്തെ പരാതി നൽകിയിട്ടും A.M.M.A യാതൊരു നടപടിയും സ്വീകരിച്ചില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടിമാർ

ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രസ്തുത സ്‌പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News