‘മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’; ടൊവിനോയുടെ പോസ്റ്റ് വൈറൽ

കരിയറിൽ തന്റെ ഏറ്റവും നല്ല സമയത്ത് നിൽക്കുകയാണ് ടൊവിനോ തോമസ്. 2018 എന്ന സിനിമ തിയേറ്ററുകളിൽ വൻ ഹിറ്റായതിന് പിന്നാലെ ടൊവിനോയുടെ പ്രകടനവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ പ്രകടനത്തിന് ഒരു അംഗീകാരം ലഭിച്ച ശേഷം ടൊവിനോ പങ്കുവെച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.

ALSO READ: ‘യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ല’; നിലപാടിൽ വ്യക്തതയില്ലാതെ ബൈഡൻ 

ആനന്ദ് ടി.വി അവാർഡ് വിതരണചടങ്ങാണ് വേദി. ഇപ്രവാഹസ്യത്തെ മികച്ച നടനുള്ള പുരസ്കാരം ടൊവിനോയ്ക്കായിരുന്നു. അവാർഡ് ലഭിച്ചതാകട്ടെ, സാക്ഷാൽ മമ്മൂക്കയിൽനിന്ന്. ‘ഈ സന്തോഷം വളരെ മനോഹരമായാണ് ടൊവിനോ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. മമ്മൂക്കയിൽനിന്ന് അവാർഡും അംഗീകാരവും ലഭിച്ചത് ഒരു അനുഗ്രഹമാണ്. എന്റെ ആരാധനാ ബിംബം എന്നെ പറ്റി അദ്ദേഹത്തിന്റേതായ രീതിയിൽ, ആ വേദിയിൽ വെച്ച് പറഞ്ഞ വാക്കുകൾ കേൾക്കാൻ സാധിച്ചതാണ് അടുത്ത സന്തോഷം. 2021-ലെ മികച്ച നടനുള്ള അവാർഡിന് ആനന്ദ് ഫിലിം അവാർഡിന് നന്ദി. എനിക്കായി ഈ സ്വപ്നദിനം ഒരുക്കിയ എല്ലാവർക്കും നന്ദി’; ഇത്രയും പറഞ്ഞ ടൊവിനോ പോസ്റ്റ് അവസാനിപ്പിക്കുന്നത് വളരെ രസകരമായാണ്. ‘മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’ എന്നായിരുന്നു ആ വാക്കുകൾ.

ALSO READ: പക്ഷികൾക്കും രക്ഷയില്ല !; മനുഷ്യർക്കിടയിൽ മാത്രമല്ല, ഡിവോഴ്‌സുകൾ പക്ഷികൾക്കിടയിലുമുണ്ടെന്ന് കണ്ടെത്തൽ

പോസ്റ്റിൽനിന്ന് തന്നെ വ്യക്തമാണ് ടൊവിനോയുടെ സന്തോഷം എത്രത്തോളമാണെന്ന്. എന്നാൽ ടൊവിനോയ്ക്ക് അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് മമ്മൂക്ക നടത്തിയ പ്രസംഗവും വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ‘‘ഈ അവാർഡ്, ഭാര്യയും ഭര്‍ത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ ജീവത്യാഗം നടത്തിയ റോള്‍ ചെയ്തയാളാണ് ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റല്‍ വന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്.’’; ഇങ്ങനെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News