‘ക്യൂട്ട്’ അല്ല ഈ പാണ്ട; ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ‘ടോക്സിക് പാണ്ട’

TOXIC PANDA MALWARE

ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന പുതിയ മാൽവെയർ ‘ടോക്സിക് പാണ്ട’യുടെ ഭീഷണിയിൽ ടെക് ലോകം. സൈബർ സുരക്ഷാ സ്ഥാപനമാ‍യ ക്ലീഫ് ലി  ഇന്‍റലിജൻസാണ് പുതിയ മാൽവെയറിനെ തിരിച്ചറിഞ്ഞത്. മൊബൈല്‍ ആപ്പുകള്‍ സൈഡ് ലോഡിങ് ചെയ്യുന്നതിലൂടേയും ഗൂഗിള്‍ ക്രോം പോലുള്ള ജനപ്രിയ ആപ്പുകളുടെ വ്യാജ പതിപ്പുകളിലൂടെയും പ്രചരിക്കുന്ന ഈ മാൽവെയറുകൾ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളാണ് ലക്ഷ്യമിടുന്നത്.

‘അക്കൗണ്ട് ടേക്ക് ഓവർ’, ‘ഓൺ-ഡിവൈസ് ഫ്രോഡ്’ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുക എന്നതാണ് ടോക്സിക് പാണ്ടയുടെ പ്രധാന രീതിയെന്ന് സൈബർ സുരക്ഷാ സ്ഥാപനം അറിയിച്ചു.

ALSO READ; ‘തേനീച്ചക്കുത്തേറ്റ്’ സക്കർബർഗ് ; മെറ്റയുടെ ന്യൂക്ലിയർ എഐ ഡാറ്റ സെന്റർ മോഹങ്ങൾക്ക് തടയിട്ട് അപൂർവയിനം തേനീച്ചകൾ

ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് ആപ്പുകളുടെ ‘ഐഡൻ്റിറ്റി വെരിഫിക്കേഷൻ’ ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളെല്ലാം തകർത്ത് പണം കൈമാറ്റം ചെയ്യാൻ ഈ മാൽവെയറിന് സാധിക്കും. മറ്റൊരിടത്തിരുന്ന് മാൽവെയർ ബാധിച്ച ഫോണുകൾ നിയന്ത്രിക്കാനും സാധിക്കും.

ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലും1,500-ലധികം ആൻഡ്രോയിഡ് ഫോണുകളേയും 16 ബാങ്കുകളേയും ടോക്സിക് പാണ്ട ഇതിനകം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News