ഹൈക്രോസും ഗ്ലാൻസയും ഉൾപ്പടെ വിൽപനയിൽ മുന്നേറി ടൊയോട്ട

2023 ഒക്ടോബറിൽ ടൊയോട്ടയുടെ കാറുകൾക്ക് വലിയ രീതിയിലുള്ള വിൽപനയാണ് നടന്നത്. 2022 ഒക്ടോബറിൽ വിറ്റ 14,143 യൂണിറ്റുകളിൽ നിന്ന് 2023 ഒക്ടോബറിൽ 45.24 ശതമാനം വർധിച്ച് 20,542 യൂണിറ്റുകളായി ഉയർന്നു. 6,399 യൂണിറ്റുകളുടെ വോളിയം വർദ്ധനവാണ് ഉണ്ടായത്.

ALSO READ: സ്ത്രീകൾ മാത്രമല്ല, സിനിമാ മേഖലയിൽ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളാവുന്നു; വെളിപ്പെടുത്തലുമായി നടൻ
കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് ടൊയോട്ട ഹൈക്രോസ് ആയിരുന്നു. ഈ കാർ 5,018 യൂണിറ്റുകൾ വിറ്റഴിക്കുകയും കമ്പനി പോർട്ട്‌ഫോളിയോയിൽ 24.43 ശതമാനം വിഹിതം നേടുകയും ചെയ്‍തു.ഗ്ലാൻസ ഹാച്ച്ബാക്കാണ് രണ്ടാം സ്ഥാനത്ത്. 2022 ഒക്ടോബറിൽ വിറ്റ 3,767 യൂണിറ്റുകളിൽ നിന്ന് 25.40 ശതമാനം വാർഷിക വർദ്ധനയുണ്ടായി ഗ്ലാൻസക്ക്.

2022 ഒക്ടോബറിൽ ടൊയോട്ട ഹെയ്‌റൈഡറിന്റെ വിൽപ്പന 3,384 യൂണിറ്റായിരുന്നു. 2023 ഒക്‌ടോബറിൽ 17.82 ശതമാനം വർധിച്ച് 3,987 യൂണിറ്റായി. ഇത് 603 യൂണിറ്റ് വോളിയം വർദ്ധനയാണ്.ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പന 2022 ഒക്ടോബറിൽ വിറ്റ 3,739 യൂണിറ്റിൽ നിന്ന് 15.35 ശതമാനം കുറഞ്ഞ് 2023 ഒക്ടോബറിൽ 3,165 യൂണിറ്റായി. എന്നാൽ , ടൊയോട്ട ഫോർച്യൂണറിന്റെ വിൽപ്പന 21.86 ശതമാനം വർധിച്ച് 2,475 യൂണിറ്റിലെത്തി.

കഴിഞ്ഞ മാസം 792 യൂണിറ്റുകൾ വിറ്റ റൂമിയുണും വിൽപ്പന പട്ടികയിൽ ഉണ്ടായിരുന്നു. വിറ്റഴിച്ച മികച്ച 10 സെഡാനുകളുടെ പട്ടികയിൽ ടൊയോട്ട കാമ്രി പത്താം സ്ഥാനത്തും എത്തിയിരുന്നു. കാമ്രി വിൽപ്പന 234 ശതമാനം വർധിച്ച് 197 യൂണിറ്റുകളായി. ഹൈലക്‌സിന്റെ 181 യൂണിറ്റുകളും വെൽഫയറിന്റെ മൂന്ന് യൂണിറ്റുകളും കമ്പനി വിറ്റു.

ALSO READ:കുഞ്ഞുങ്ങളിൽ ഉറക്കത്തിലെ കൂർക്കം വലി; കാരണം ഈ അവസ്ഥയാകാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News