ഗംഭീര ആനുകൂല്യങ്ങളുമായി ടൊയോട്ട; ഓഫർ കാലാവധി കഴിയുന്ന തീയതി

toyota

ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട . ടൊയോട്ട സ്പെഷ്യൽ എഡിഷൻ പതിപ്പുകളായ ഗ്ലാൻസ, അർബൻ ക്രൂയിസർ ടൈസർ, അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുൾപ്പെടെ മൂന്ന് മോഡലുകൾ അവതരിപ്പിച്ചിരുന്നു. ടൊയോട്ട ഗ്ലാൻസ, ടെയ്‌സർ, റൂമിയോൺ എന്നിവയുടെ സിഎൻജി മോഡലുകളിൽ ഒഴികെ ഒരു ലക്ഷത്തിലധികം രൂപയുടെ എക്‌സ്‌ക്ലൂസീവ് ഇയർ എൻഡ് ഓഫറുകളാണ് ഇപ്പോൾ ടൊയോട്ട നൽകുന്നത്..
2024 ഡിസംബർ 31 വരെ ഈ ഓഫറുകൾ ഉണ്ടാകും. സ്റ്റോക്കുകൾ വിറ്റഴിക്കാനും വിൽപ്പന വർധിപ്പിക്കാനുമാണ് ടൊയോട്ട ഇയർ എൻഡ് ഓഫറുകൾ മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗ്ലാൻസയുടെ എല്ലാ ട്രിം ലെവലുകളിലും സ്‌പെഷ്യൽ എഡിഷൻ ലഭ്യമാണ്. എക്സ്റ്റീരിയറിൽ പ്രത്യേക പതിപ്പിന് ഡോർ വൈസറുകൾ,ബമ്പർ കോർണർ പ്രൊട്ടക്ടർ ,ഒആർവിഎം ഗാർണിഷ്, ലോവർ ഗ്രിൽ ഗാർണിഷ്, ഫ്രണ്ട് ബമ്പർ ഗാർണിഷ്, റിയർ ലാമ്പ് ഗാർണിഷ്,ഫെൻഡർ ഗാർണിഷ്, എന്നിവ ലഭിക്കും. ഉള്ളിൽ 3D ഫ്ലോർമാറ്റുകളും ഉണ്ട്.

ALSO READ: ഡിസയറെ ആഘോഷിക്കാൻ വരട്ടെ വലിയൊരു സി​ഗ്നൽ നൽകിയിട്ടുണ്ട് ഹോണ്ട

ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ സ്പെഷ്യൽ എഡിഷൻ E, S, S+ വേരിയൻ്റുകളുൾപ്പെടെ മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമാണ്.  ബോഡി കവർ, ഫോണ്ട് ഗ്രിൽ ഗാർണിഷ്, ഇലുമിനേറ്റഡ് ഡോർ സിൽ ഗാർഡ്, റൂഫ് സ്‌പോയിലർ എക്സ്റ്റെൻഡർ ,ഹെഡ്‌ലാമ്പ് ഗാർണിഷ്, റിയർ ബമ്പർ കോർണർ ഗാർണിഷ്, എന്നിവയെല്ലാം ലഭിക്കും. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സ്പെഷ്യൽ എഡിഷന് ഹെഡ്‌ലൈറ്റ് ഗാർണിഷ്, ഫ്രണ്ട്, റിയർ ബമ്പർ ഗാർണിഷ്, റിയർ ഡോർ ലിഡ് ഗാർണിഷ്, ബോഡി ക്ലാഡിംഗ്, മഡ്‌ഫ്‌ലാപ്പ്, ഹുഡ് എംബ്ലം, ഫെൻഡർ ഗാർണിഷ്, ക്രോം ഡോർ ഹാൻഡിൽ എന്നിവയെല്ലാമുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News