വാഹന പ്രേമികൾക്കായി കാമ്രിയുടെ പുത്തൻ മോഡലുമായി ടൊയോട്ട. ആഡംബര പ്രിയർക്ക് കാമ്രി എന്നും ഇഷ്ടപ്പെട്ട വാഹനമാണ്. 48 ലക്ഷം രൂപയാണ് പുതിയ കാമ്രിയുടെ എക്സ്ഷോറൂം വില. ഹാമർഹെഡ് സ്റ്റൈലിംഗാണ് കാമ്രിയുടെ ഡിസൈൻ. കൂടാതെ പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് കാമ്രിയുടെ പ്രധാന ഹൈലൈറ്റ്.
ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, യു ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഇടുങ്ങിയ ഗ്രില്ല് എന്നിവയെല്ലാമാണ് കാമ്രിയുടെ മുൻവശത്തെ ഹൈലൈറ്റ്. പുതിയ ക്യാരക്‌ടർ ലൈൻ, പുനർരൂപകൽപ്പന ചെയ്‌ത 18 ഇഞ്ച് അലോയ് വീലുകൾ, പുതിയ സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ടൊയോട്ട കാമ്രിയുടെ സവിശേഷത. ഇന്റീരിയറിലും കാമ്രി പ്രീമിയം ക്വാളിറ്റിക്ക് കുറവ് വരുത്തിയിട്ടില്ല. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ്, പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ എന്നിവയിലും കാമ്രി വ്യത്യസ്ത നിലനിർത്തുന്നു. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഇതിൽ വാഗ്‌ദാനം ചെയ്യുന്നു.
വാഗ്ദാനം ചെയ്യുന്ന ക്ലസ്റ്ററോട് കൂടിയ നവീകരിച്ച എന്നിവയാണ് പുതിയ കാമ്രിക്കുള്ളിൽ തീർത്തിരിക്കുന്നത്. ഒമ്പത് സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ കീ ഫംഗ്‌ഷണാലിറ്റി എന്നിവയും ഹൈലൈറ്റ് ആണ്.പിൻ സീറ്റിലിരിക്കുന്നവർക്ക് റിയർ സെൻ്റർ കൺസോളിൽ റിക്ലൈൻ വെൻ്റിലേഷൻ സംവിധാനങ്ങളും ഉണ്ട്.വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിട്രാക്‌ടബിൾ സൺഷെയ്ഡുള്ള പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എന്നിവയും കാമ്രി ഒരുക്കിയിട്ടുണ്ട്.
also read: ഇവിക്കായി 50 ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പ്രമുഖ കൊറിയൻ കമ്പനി
9 എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയും ഉണ്ട്. സുരക്ഷയിൽ ടൊയോട്ടയുടെ സേഫ്റ്റി സെൻസ് 3.0 സ്യൂട്ടും കാമ്രി ഒരുക്കിയിട്ടുണ്ട്.കാൽനടയാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പ്രീ-കൊളിഷൻ സിസ്റ്റം, റഡാർ അധിഷ്‌ഠിത ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, രാത്രിയിൽ മികച്ച കാഴ്ച്ചക്കായി ഓട്ടോമാറ്റിക് ഹൈ ബീം എന്നിവയടങ്ങുന്ന സുരക്ഷാ സജ്ജീകരണമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പുതിയ കാമ്രിയിലും 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here