ഗ്ലാന്‍സയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍

glanza

ടൊയോട്ടയുടെ ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്‌ലി മോഡലാണ് ഗ്ലാന്‍സ. ഗ്ലാന്‍സയുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡൽ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടൊയോട്ട . 2024 ഒക്ടോബര്‍ 31 വരെ മാത്രമേ ഇത് ലഭ്യമാകൂ. ഗ്ലാന്‍സ ലിമിറ്റഡ് എഡിഷന്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാകും. പ്രത്യേക പതിപ്പില്‍ 20,567 രൂപ വിലമതിക്കുന്ന ആക്‌സസറി പാക്കേജ് കോംപ്ലിമെന്ററിയായി നൽകുന്നുണ്ട്.

ക്രോം, ബ്ലാക്ക് ബോഡി സൈഡ് മോള്‍ഡിംഗുകള്‍, പിന്‍ വാതിലിനുള്ള ക്രോം ഇന്‍സെര്‍ട്ടുകള്‍, ഒആര്‍വിഎം, ഗാര്‍ണിഷുകള്‍ എന്നിവയുള്‍പ്പെടെയുള്ള 13 ഘടകങ്ങള്‍ ആക്‌സസറീസ് പാക്കേജില്‍ ഉണ്ട്.റിയര്‍ ബമ്പര്‍, ഫെന്‍ഡറുകള്‍, റിയര്‍ റിഫ്ളക്ടറുകള്‍ എന്നിവയിലെ ക്രോം ആക്സന്റുകള്‍ ഗ്ലാന്‍സയുടെ സ്റ്റൈലിഷ് ഡിസൈന്‍ മെച്ചപ്പെടുത്തുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ പ്രീമിയം 3D ഫ്‌ലോര്‍ മാറ്റുകള്‍, ഡോര്‍ വിസറുകള്‍, ബ്ലാക്ക്-സില്‍വര്‍ നെക്ക് കുഷ്യനുകള്‍, വെല്‍ക്കം ഡോര്‍ ലാമ്പ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ALSO READ; വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, റിയര്‍ വെന്റുകളുള്ള ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഗ്ലാന്‍സ എത്തുന്നത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഗ്ലാന്‍സയുടെ സേഫ്റ്റി ഫീച്ചറുകളില്‍ ഉൾകൊള്ളുന്നു. 88 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2-ലിറ്റര്‍, നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രീമിയം ഹാച്ചിന്റെ എഞ്ചിൻ . 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 6.86 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഗ്ലാന്‍സയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News