ഫോർച്യൂണറിന്റെ വില കൂട്ടി ടൊയോട്ട. പെട്രോൾ ഫോർച്യൂണറിന് 44,000 രൂപയും ഡീസൽ പതിപ്പിന് 70,000 രൂപയുമാണ് വില കൂട്ടിയത്. നിലവിൽ 33.43 ലക്ഷം മുതൽ 51.44 ലക്ഷം വരെ വിലയിൽ ലഭ്യമാണ്. ടൊയോട്ട ഫോർച്യൂണർ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെ ഒറ്റ ട്രിമ്മിൽ ലഭ്യമാണ്. 4×2 MT പതിപ്പിന് 33.43 ലക്ഷം രൂപയും 4×2 AT വേരിയന്റിന് 35.02 ലക്ഷം രൂപയുമാണ് വില.
ALSO READ:ആ വീഡിയോയിലുള്ളത് റൊണാൾഡോ അല്ല; മറ്റൊരു താരം
ഡീസൽ ശ്രേണി 35.93 ലക്ഷം രൂപയിൽ തുടങ്ങി 51.44 ലക്ഷം രൂപ വരെ കൂടി. ഡീസലിന്റെ 4×2 പതിപ്പിന് ഇപ്പോൾ 44,000 രൂപ വരെ വിലയുണ്ട്, 4×4 പതിപ്പിന് ഇപ്പോൾ 70,000 രൂപ വരെ കൂടി.
7 വകഭേദങ്ങളിലും 7 നിറങ്ങളിലുമാണ് ടൊയോട്ട ഫോർച്യൂണർ ലഭ്യമാകുന്നത്.ഇന്ത്യൻ വാഹന വിപണിയില്‍ നിന്നും ഏറെ ആവശ്യക്കാരുള്ള എസ്‌യുവിയാണ് ടൊയോട്ട ഫോർച്യൂണർ. ടൊയോട്ടയുടെ ഫുൾസൈസ് എസ്‌യുവികളിൽ (7 സീറ്റർ) ഏറ്റവും വില്പന നേടുന്നതും ഫോർച്യൂണർ ആണ്.
ALSO READ:മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here