ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍;ഇന്ത്യൻ സൈന്യത്തിലേക്ക് ടൊയോട്ട ഹൈലെക്സ്

ലോകത്തില്‍ ഏറെ അംഗീകാരം നേടിയ ഓഫ് റോഡ് വാഹനമാണ് ടൊയോട്ടയുടെ ഹൈലെക്‌സ്.
ഇന്ത്യയിൽ അടുത്തിടെയാണ് ടൊയോട്ട ഹൈലെക്‌സ് പുറത്തിറക്കിയത്. ഇപ്പോഴിതാ ഈ വാഹനം ഇന്ത്യൻ സൈന്യത്തിന്റെയും ഭാഗമാകുന്നു. കഴിഞ്ഞ ദിവസമാണ് ഹൈലെക്‌സ് സൈന്യത്തിന് കൈമാറിയത്. സൈന്യത്തിന്റെ ഉപയോഗത്തിന് യോജിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യൻ സൈന്യത്തിലേക്ക് ഈ വാഹനം എത്തുന്നത്. രണ്ടുമാസം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം.

13,000 അടി ഉയരമുള്ള കാഠിന്യമേറിയ പ്രദേശത്തും പൂജ്യത്തിലും താഴെ താപനിലയുള്ള മേഖലകളിലും ഹൈലെക്‌സ്പരീക്ഷണയോട്ടം നടത്തി വിജയിച്ചിരുന്നു. സേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരീക്ഷണയോട്ടം നടന്നത്.ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാന്‍ ഇത് സൈനിക വാഹനവ്യൂഹത്തിന് വലിയ മുതല്‍കൂട്ടാവുമെന്നാണ് ടൊയോട്ടയുടെ വ്യക്തമാക്കുന്നത്.

ALSO READ: അവസാനം നാവനക്കി; മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഞെട്ടിക്കുന്നതെന്ന് മോദി

ഓഫ് റോഡിങ്ങ് കരുത്തിലും സുരക്ഷയിലും വളരെ അധികം മുന്നിട്ട് നില്‍ക്കുന്ന വാഹനമാണിതെന്ന് ടൊയോട്ട അവകാശപ്പെട്ടു. ഇന്ത്യന്‍ ആര്‍മിയിലേക്ക് ആദ്യ ഹൈലെക്‌സ് എത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഈ വാഹനം സേനയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നുമാണ് ടൊയോട്ട അറിയിച്ചത്.

ആഗോളതലത്തില്‍ അഞ്ച് പതിറ്റാണ്ടിന്റെയും എട്ട് തലമുറകളുടെയും പാരമ്പര്യമുള്ള വാഹനമാണ് ടൊയോട്ടയുടെ ഹൈലക്സ് ലൈഫ് സ്‌റ്റൈല്‍ ട്രക്ക്. 20 മില്ല്യണില്‍ അധികം യൂണിറ്റിന്റെ വില്‍പ്പനയും നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഗോള നിലവാരമുള്ള എന്‍ജിനിയറിങ്ങ്, ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങള്‍, പുതുതലമുറ ഫീച്ചറുകള്‍ നല്‍കുന്ന സൗകര്യം തുടങ്ങിയവയും ഈ വാഹനത്തിന് ജനപ്രീതി കൂട്ടുന്നത്.

ALSO READ: ‘മണിപ്പൂരിൽ ഉടൻ നടപടി വേണം, അല്ലെങ്കിൽ ഇടപെടും’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ടൊയോട്ടയുടെ ഐ.എം.വി.2 പ്ലാറ്റ്‌ഫോമിലാണ് ഹൈലെക്‌സും ഒരുങ്ങിയിട്ടുള്ളത്. 5285 എം.എം. നീളവും 3080 എം.എം. വീല്‍ബേസുമാണ് ഹൈലെക്‌സ് പിക്ക്അപ്പിനുള്ളത്. ഹെക്‌സാഗണല്‍ ഗ്രില്ല്, സ്വപ്റ്റ്ബാക്ക് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, മസ്‌കുലര്‍ ബമ്പര്‍, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, സൈഡ് ഫുട്ട് സ്റ്റെപ്പ്, ബോഡ് ക്ലാഡിങ്ങ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ്, എന്നിവയാണ് ഹൈലെക്‌സിന്റെ ഡിസൈന്‍ ഹൈലൈറ്റ്. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹൈലക്‌സിനും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 201 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഹൈലക്സ് എത്തുന്നുണ്ട്. ഇതിലെ ഓട്ടോമാറ്റിക് വേരിയന്റ് 500 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കും.

ALSO READ: മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രൂര സംഭവം; പ്രധാന പ്രതി അറസ്റ്റില്‍

തുകലില്‍ പൊതിഞ്ഞിട്ടുള്ള അപ്പ്‌ഹോള്‍സ്ട്രി, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മുന്‍നിര സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കും. അകത്തളത്തിലും ഏതാനും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സൈനിക വാഹനത്തിന് യോജിച്ച മാറ്റങ്ങളും ഹൈലെക്‌സിൽ വരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News