സുസുക്കിയുമായി ചേര്‍ന്ന് ടൊയോട്ട വികസിപ്പിച്ച മിഡ്‌സൈസ് എസ്‌യുവിയാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. പെർഫോമൻസ് കൊണ്ടും മോഡൽ കൊണ്ടും നിരവധി ഉപഭോക്താക്കളാണ് ഹൈറൈഡറിനുള്ളത്.
ALSO READ: ഒടുവില്‍ കുറ്റസമ്മതം; നന്ദിഗ്രാമിൽ നടത്തിയ കലാപവും കൂട്ടക്കൊലയും തന്‍റെ സൃഷ്‌ടിയെന്ന് മമത ബാനര്‍ജി
നിലവില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ കാറിനായുള്ള കാത്തിരിപ്പ് കാലയളവിന്റെ വിശദാംശങ്ങള്‍ ടൊയോട്ട അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ഹൈറൈഡറിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്കാണ് കൂടുതൽ വെയ്റ്റിംഗ് പീരീഡ് ഉള്ളത്. ബുക്ക് ചെയ്ത് 6 മാസങ്ങൾക്ക് ശേഷം മാത്രമേ ഈ വേരിയന്റുകൾ ലഭിക്കും.
അര്‍ബന്‍ ക്രൂയിസര്‍ എസ്‌യുവിയുടെ ഹൈബ്രിഡ് മോഡലുകള്‍ക്ക് കുറഞ്ഞ വെയിറ്റിംഗ് പീരിയഡാണുള്ളത്. രണ്ട് മാസം കൊണ്ട് ഇത് ലഭിക്കും. ഹൈറൈഡര്‍ എസ്‌യുവിയുടെ സിഎന്‍ജി ലഭിക്കാനായി 5 മാസം കാത്തിരിക്കണം. കഫേ വൈറ്റ്, ഗെയിമിംഗ് ഗ്രേ, സ്പോര്‍ട്ടിന്‍ റെഡ് എന്നിവയുള്‍പ്പെടെ ആകര്‍ഷകമായ നിറങ്ങളില്‍ പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈബ്രിഡ് എസ്‌യുവി ലഭ്യമാണ്. വിപണിയില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിക്ക് 11.14 ലക്ഷം മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.
ALSO READ: യുഎഇയിൽ ഭൂചലനം; നേരിയ പ്രകമ്പനത്തിന്റെ ഭീതിയിൽ താമസക്കാർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here