ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ടെയോട്ട

ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ടെയോട്ട. സ്പെഷ്യൽ എഡിഷൻ മോഡലായ ഇത് ഹൈറൈഡറിന്റെ മിഡ് -സ്പെക്ക് G, ടോപ്പ് -സ്പെക്ക് V ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ. ഈ ആക്സസറീസ് പായ്ക്ക് മിഡ് -സ്പെക്ക്, ടോപ്പ് -സ്പെക്ക് വേരിയൻ്റുകളിലേക്ക് 13 ഓളം ടൊയോട്ട ജെനുവിൻ ആക്സസറികൾ കൂട്ടിചേർക്കുന്നു.

മൈൽഡ് -ഹൈബ്രിഡ് പെട്രോളിലും സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളിലും ടൊയോട്ട ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ഈ യൂണിറ്റ് അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് യൂണിറ്റുമായി ജോടിയാക്കുന്നു.  എക്സ്റ്റീരിയറിൽ, പുതിയ മഡ് ഫ്ലാപ്പുകൾ, ഒരു ഡോർ വൈസർ എന്നിവ വരുന്നുണ്ട്ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ലോഗോ, ബോഡി ക്ലാഡിംഗ്, ഫെൻഡറുകൾ, ബൂട്ട്, ഡോർ ഹാൻഡിലുകൾ എന്നിവയിൽ ക്രോം ഗാർണിഷ് ഉൾപ്പെടുന്നു. 3D ഫ്ലോർ മാറ്റുകൾ, ലെഗ് ഏരിയയ്ക്കുള്ള ലൈറ്റുകൾ, ഒരു ഡാഷ് ക്യാം എന്നിവയും ഉണ്ട്.

ALSO READ: ഈ സൂചന ലൈറ്റുകൾ ശ്രദ്ധിക്കുക! വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കാം

ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് നൽകുന്ന ഹൈറൈഡർ ഹൈബ്രിഡ് ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജുള്ള കാറുകളിലൊന്നാണ്. ടൊയോട്ട ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷന്റെ വില 14.49 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News