ഇന്ത്യയില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ട് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. ഇന്ത്യയില്‍ 1 ലക്ഷം വില്‍പ്പന നേടുന്ന രണ്ടാമത്തെ മോഡലാണ് ഇത്.ടൊയോട്ട ഗ്ലാന്‍സയാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്.ഈ മോഡല്‍ ഇപ്പോള്‍ രണ്ട് ലക്ഷം വില്‍പ്പന നേടാനുള്ള കുതിപ്പിലാണ്.
2023 സാമ്പത്തിക വര്‍ഷം 22839 യൂണിറ്റും 2024 സാമ്പത്തിക വര്‍ഷം 48916 യൂണിറ്റായിരുന്നു ഹൈറൈഡറിന്റെ വില്‍പ്പന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വളര്‍ച്ചയാണ് ഇപ്പോൾ നേടിയത്. ടൊയോട്ടയുടെ യൂടിലിറ്റി വാഹന വില്‍പ്പനയുടെ നാലില്‍ ഒന്ന് ടൊയോട്ട ഹൈറൈഡറാണ് നൽകുന്നത്.
ഹൈറൈഡറിന്റെ വില 11.14 ലക്ഷം രൂപയില്‍ തുടങ്ങി 19.99 ലക്ഷം രൂപ വരെ പോകുന്നു.ഹൈറൈഡര്‍ സ്‌പെഷ്യല്‍ എഡിഷന് ഫ്രണ്ട്, റിയര്‍ ബമ്പര്‍ ഗാര്‍ണിഷ്, ബോഡി ക്ലാഡിംഗ്, ഫെന്‍ഡര്‍ ഗാര്‍ണിഷ്,ഹെഡ്ലൈറ്റ് ഗാര്‍ണിഷ്, മഡ്ഫ്ലാപ്പ്, ഹുഡ് എംബ്ലം, റിയര്‍ ഡോര്‍ ലിഡ് ഗാര്‍ണിഷ്, ക്രോം ഡോര്‍ ഹാന്‍ഡില്‍ എന്നിവയെല്ലാമാണ് ലഭിക്കുക. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ക്ക് ലെഗ് റൂം ലാമ്പ്, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ എന്നിവയും ഉണ്ട്.
ടൊയോട്ടയുടെ മാരുതി റീബാഡ്ജ്ഡ് കാറുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലും ഹൈറൈഡറാണ്. അടുത്തിടെ ഉത്സവ സീസണിനോട് അനുബന്ധിച്ച് ഹൈറൈഡര്‍ ഉള്‍പ്പെടെ മൂന്ന് മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ അവതരിപ്പിച്ചിരുന്നു. 2024 ഡിസംബര്‍ 31 വരെ ഇവയ്ക്ക് 1 ലക്ഷത്തിലധികം രൂപയുടെ ഇയര്‍ എന്‍ഡ്ഓഫറുകളൂം കമ്പനി നൽകിയിട്ടുണ്ട്.
ALSO READ:ഇവി കളിൽ വിപ്ലവമാകുമോ; ഇന്ത്യൻ വിപണിയെ വിൻ ചെയ്യാൻ എത്തുന്നു ഒരു വിദേശ വാഹന കമ്പനി
സ്‌ട്രോംഗ്-ഹൈബ്രിഡ് ഇ-ഡ്രൈവ്, മൈല്‍ഡ്-ഹൈബ്രിഡ് നിയോ ഡ്രൈവ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാങ്ങാം.ഹൈറൈഡര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി വാദം. മൈല്‍ഡ്-ഹൈബ്രിഡ് കാറിനെ ടൊയോട്ട നിയോ ഡ്രൈവ് എന്ന് വിളിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here