ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ് അവതരിപ്പിച്ച് ടൊയോട്ട

എസ്.യു.വിയുടെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കളായ ടൊയോട്ട. ഇന്ധനക്ഷമതയിലെ വര്‍ധനവാണ് ഈ സംവിധാനത്തിന്റെ ഹൈലൈറ്റായി ടൊയോട്ട ഉയര്‍ത്തി കാട്ടുന്നത്. ഇപ്പോള്‍ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് ടൊയോട്ട നല്‍കിയിരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ വിപണിക്കാണ്. 2025-ന്റെ തുടക്കത്തിലായിരിക്കും പുതിയ ഫോര്‍ച്യൂണര്‍ നിരത്തുകളില്‍ എത്തുന്നത്.

Also Read: പത്തനംത്തിട്ടയിലെ കള്ളവോട്ട്: തെറ്റുപറ്റിയെന്ന് ബിഎല്‍ഒ

ടൊയോട്ടയുടെ ടി.എന്‍.ജി.എ-എഫ് പ്ലാന്റ്ഫോമില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന് കാര്യമായ ഡിസൈന്‍ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. മെക്കാനിക്കലായി നിലവിലെ മോഡലിനെ പിന്തുടര്‍ന്നായിരിക്കും പുതിയ പതിപ്പ് എത്തുന്നത്. സുരക്ഷയ്ക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ എം.എച്ച്.ഇ.വി. ദക്ഷിണാഫ്രിക്കന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിലാണ് ഹൈബ്രിഡ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഡീസല്‍ എന്‍ജിനും ഹൈബ്രിഡ് സംവിധാനവും ചേര്‍ന്ന് 201 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഹൈലെക്സ് ലൈഫ്സ്‌റ്റൈല്‍ പിക്ക്അപ്പിന്റെ ഗ്ലോബല്‍ മോഡലിലും ഇതേ സാങ്കേതികവിദ്യയാണ് നല്‍കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News