ലോകത്തുടനീളം സ്വീകാര്യത ലഭിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍. ഈ വാഹനത്തിന്റെ വില കുറഞ്ഞ മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ടൊയോട്ട. 2024-ന്റെ അവസാനത്തോടെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തായ്ലന്റിലാണ് ഈ വാഹനം ആദ്യം വില്‍പ്പനയ്ക്ക് എത്തുന്നത്.
ടൊയോട്ട എഫ്.ജെ. ക്രൂയിസര്‍ എന്ന പേരിലായിരിക്കും ഈ ചെറിയ ഫോര്‍ച്യൂണര്‍ ഒരുക്കുന്നത്. ഹൈലെക്സ് ചാമ്പിന് സമാനമായ ലാഡര്‍ ഫ്രെയിം ഷാസിയിലായിരിക്കും എഫ്.ജെ. ക്രൂയിസറും നിര്‍മിക്കുന്നത്. ബോക്സി ഡിസൈനായിരിക്കും ഹൈലൈറ്റ്.
Also Read: വാട്ടര്‍മെട്രോയുടെ പുതിയ റൂട്ട് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: മന്ത്രി പി രാജീവ്
2.4 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളായിരിക്കും ഇതില്‍ നല്‍കുക. ഫോര്‍ച്യൂണറിനും ഹൈറൈഡറിനും ഇടയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന മോഡലായിരിക്കും ഈ കുഞ്ഞന്‍ ഫോര്‍ച്യൂണര്‍. ഫോര്‍ച്യൂണറിന് സമാനയ 2750 എം.എമ്മിന്റെ ഉയര്‍ന്ന വീല്‍ബേസായിരിക്കും എഫ.ജെ. ക്രൂയിസറിനും രണ്ട്, മൂന്ന് നിര സീറ്റിങ്ങ് ലേഔട്ടുകളില്‍ ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here