എല്ലാ വേരിയൻ്റുകളിലും റൂമിയോൺ; ലിമിറ്റഡ് എഡിഷൻ പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട

rumion

റൂമിയോണിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട.  എംപിവിയുടെ എല്ലാ വേരിയൻ്റുകളിലും റൂമിയോൺ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. റൂമിയോൺ ഫെസ്റ്റീവ് എഡിഷനിലെ ആക്‌സസറികളുടെ മൂല്യം 20,608 രൂപയാണ്.

റിയർ ബമ്പർ ഗാർണിഷ്, ഹെഡ് ലാമ്പ് ഗാർണിഷ്, നമ്പർ പ്ലേറ്റ് ഗാർണിഷ്, ക്രോം ഡോർ വൈസർ, റൂഫ് സ്‌പോയിലർ, റിയർ ഡോർ ഗാർണിഷ്, മഡ് ഫ്ലാപ്പുകൾ, ബോഡി സൈഡ് മോൾഡിംഗ് ഗാർണിഷ് ഫിനിഷ് എന്നിവയാണ് ഇതിൽ വരുന്നത് എന്നാണ് കമ്പനി പറയുന്നത്. മാനുവൽ, S ഓട്ടോമാറ്റിക്, G മാനുവൽ, V മാനുവൽ, V ഓട്ടോമാറ്റിക്, S മാനുവൽ സിഎൻജി എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ റൂമിയോൺ ഇറങ്ങുന്നത്. ഈ മാസം അവസാനം വരെ മാത്രമേ എല്ലാ ടൊയോട്ട ഡീലർഷിപ്പുകളിലും കോംപ്ലിമെൻ്ററി ആക്സസറി പാക്കേജുകൾ ഉണ്ടാകും.

ALSO READ: സെഡാനിൽ മുന്നിൽ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് തന്നെ

സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സില്‍വര്‍, ഐക്കോണിക് ഗ്രേ, റസ്റ്റിക് ബ്രൗണ്‍ എന്നീ വ്യത്യസ്‌ത കളറുകളിൽ ലഭിക്കും. ടൊയോട്ടയുടെ മറ്റ് ഫെസ്‌റ്റീവ് എഡിഷൻ കാറുകളെ പോലെ തന്നെ കോംപ്ലിമെൻ്ററി ടൊയോട്ട ജെനുവിൻ ആക്‌സസറി പാക്കേജാണ് റൂമിയോണിന്റെ പുത്തൻ മോഡലിനും ഉള്ളത്. നിലവിൽ എംപിവിക്ക് 10.44 ലക്ഷം രൂപ മുതൽ 13.73 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പ്രീമിയം ലുക്കിനായി ‘ബേബി ക്രിസ്റ്റ’ ലുക്കിലാണ് റൂമിയോണിനെ രൂപകൽപന ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News