റൂമിയോൺ ഇ-സിഎൻജി ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ച് ടൊയോട്ട

ഇന്ത്യയിൽ പുതിയ ടൊയോട്ട റൂമിയോൺ ഇ-സിഎൻജി പതിപ്പ് എംപിവിയുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചു. ഇതിന്റെ സിഎൻജി വേരിയന്റിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. നിലവിൽ, റൂമിയോൺ ഇ-സിഎൻജിക്ക് ലഭിച്ച ബുക്കിംഗുകളുടെ കൃത്യമായ കണക്കുകൾ ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ ടൊയോട്ട റൂമിയോൺ പെട്രോൾ വേരിയന്റ് ബുക്ക് ചെയ്യുന്നത് നിർത്തിവെച്ചിട്ടില്ല. 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനാണ് റുമിയണിന് കരുത്തേകുന്നത്, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

ALSO READ:കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഒരു കൂട്ടര്‍ വിവാദങ്ങളുടെ മറ സൃഷ്ടിക്കുകയാണ്; മുഖ്യമന്ത്രി
നീണ്ട കാത്തിരിപ്പ് കാലയളവ് കാരണം ഉപഭോക്താക്കൾക്കുള്ള അസൗകര്യം ഒഴിവാക്കാൻ ഇ-സിഎൻജി ഓപ്ഷന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്താൻ നിർബന്ധിതരായെന്നും കമ്പനി വ്യക്തമാക്കി.നിലവിലെ ഡിമാൻഡിന്‍റെ ഫലമായി എല്ലാ വേരിയന്റുകളുടെയും ഡെലിവറി സമയം കൂടുതലാണെന്നും പ്രത്യേകിച്ച് ഇ-സിഎൻജി ഓപ്ഷൻ എന്നും കമ്പനി വ്യക്തമാക്കി. എങ്കിലും, പുതിയ ടൊയോട്ട റൂമിയോണിന്റെ പെട്രോൾ വകഭേദങ്ങൾക്കായി ബുക്കിംഗ് സ്വീകരിക്കുന്നത് തുടരുന്നുവെന്നും കമ്പനി പറഞ്ഞു.

ALSO READ:തെളിയുന്നത് കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാന്‍

മാരുതിക്കും ടൊയോട്ടയ്ക്കും വേണ്ടി മാരുതിയാണ് ഈ എം പി വി നിർമ്മിക്കുന്നത്. 10.29 ലക്ഷം രൂപ മുതലാണ് ടൊയോട്ട റൂമിയോണിന്റെ എക്‌സ് ഷോറൂം വില.ഈ വർഷം ഓഗസ്റ്റിൽ പുതിയ ടൊയോട്ട റൂമിയോൺ പുറത്തിറക്കിയിരുന്നു, ഫുൾ ഓപ്ഷന് 13.68 ലക്ഷം രൂപ വരെയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News