വാഹന പ്രേമികൾക്കും, പുതു വർഷത്തിൽ പുതിയൊരു കാർ സ്വന്തമാകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ നിരാശ സമ്മാനിച്ച് കൊണ്ട് ടൊയോട്ടയും കാറുകളുടെ വില വർധിപ്പിക്കുന്നു. മാരുതി, ഹ്യുണ്ടായ്, മഹീന്ദ്ര എന്നിവർക്ക് പുറമെയാണ് ടൊയോട്ടയും വാഹന വില കുത്തനെ ഉയർത്തുന്നത്. എന്നാൽ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിനു മാത്രമാണ് ഈ വില വർദ്ധന എന്നതാണ് ചെറിയൊരു ആശ്വാസം നൽകുന്നത്.
ആര് വേരിയന്‍റുകളിലായി എത്തുന്ന ഹൈക്രോസിന് 36000 രൂപ വരെയാണ് വില വർധിക്കുക. ജിഎക്സ്, ജിഎക്സ്(ഒ), വിഎക്സ്, വിഎക്സ്(ഒ), സെഡ് എക്സ്, സെഡ് എക്സ്(ഒ). എൻട്രി ലെവൽ ഹൈക്രോസ് ജിഎക്സ്, ജിഎക്സ്(ഒ) വേരിയന്‍റുകൾക്ക് 17,000 രൂപയും മിഡ്-സ്പെക്ക് വിഎക്സ്, വിഎക്സ്(ഒ) ട്രിമ്മുകൾക്ക് 35,000 രൂപ വരെ വർധനയും ഉണ്ടാകും. ഹൈക്രോസിന്‍റെ ആദ്യ രണ്ട് വകഭേദങ്ങളായ സെഡ് എക്സ്, സെഡ് എക്സ്(ഒ) എന്നിവയ്ക്ക് ഇപ്പോൾ 36,000 രൂപ വില കൂടും. ഈ വിലകൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.
ALSO READ; 2025 ടിവിഎസ് റോണിൻ മോട്ടോസോൾ; ലോഞ്ചിങ് ജനുവരിയിൽ, മാറ്റങ്ങളിൽ രൂപവും നിറങ്ങളും
ഈ വർഷം ഇത് രണ്ടാം തവണയാണ് ഹൈക്രോസ് ഹൈബ്രിഡിന് വില വർധിക്കുന്നത്. 2024 ഏപ്രിലിൽ, ബുക്കിംഗ് വീണ്ടും ആരംഭിച്ച സമയത്ത് എംപിവിയുടെ ഹൈബ്രിഡ് പതിപ്പുകളുടെ വില കമ്പനി വർദ്ധിപ്പിച്ചിരുന്നു. ഏറ്റവും മികച്ച സെഡ് എക്സ്, സെഡ് എക്സ്(ഒ) എന്നിവയ്ക്ക് 30000 രൂപ വരെയാണ് വില വർദ്ധിച്ചത്. വിഎക്‌സ്, വിഎക്സ്(ഒ) വേരിയന്‍റുകൾക്ക് 25,000 രൂപ വരെയും വില കൂട്ടിയിരുന്നു.
ഇന്നോവ ഹൈക്രോസിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത് – 2.0 ലിറ്റർ എഞ്ചിനും, നാല് സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിൻ 173 എച്ച്പി പവറും 209 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. 2.0-ലിറ്റർ എഞ്ചിനെന്നത് കരുത്തുറ്റ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ്. ഇത് സംയുക്തമായി 184 എച്ച്പി പവർ പുറത്തെടുക്കും.
ALSO READ; വാഹനപ്രേമികളുടെ മനംകവർന്ന കാറുകൾ പുറത്തിറങ്ങിയ വർഷം
ഇന്നോവ ഹൈക്രോസിന്‍റെ രണ്ട് എഞ്ചിനുകളും ഫ്രണ്ട് വീൽ ഡ്രൈവ് മാത്രമാണ്. ഇവയിൽ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ ലഭിക്കുന്നില്ല. ടൊയോട്ട ഹൈബ്രിഡിന് ഒരു ലിറ്ററിൽ 23.24 കിലോ മീറ്റർ ഇന്ധനക്ഷമതയും സാധാരണ പെട്രോൾ വേരിയന്‍റുകൾക്ക് ലിറ്ററിന് 16.13 കിലോമീറ്ററും ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പുതുവർഷത്തിൽ വാഹനങ്ങളുടെ വില കൂട്ടുക എന്ന പതിവ് തെറ്റിക്കാതെ തങ്ങളുടെ വാഹനങ്ങൾക്ക് മൂന്നു ശതമാനം വരെ വില വർദ്ധിക്കുമെന്ന് കഴിഞ്ഞ ദിവസം മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കി നാല് ശതമാനം വരെ വില വർധിച്ചപ്പോൾ ഹ്യുണ്ടായുടെ വാഹനങ്ങൾക്ക് 25000 രൂപ വരെയാണ് വില കൂടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here