പാസഞ്ചര്‍ വാഹന വില്‍പ്പനയിൽ വീണ്ടും ഒന്നാമനായി ടൊയോട്ട

ആഗോള പാസഞ്ചര്‍ വാഹന വില്‍പ്പനയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി ടൊയോട്ട. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ടൊയോട്ട ലോകത്ത് ഒന്നാം സ്ഥാനത്തെത്തുന്നത്.ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ 2023-ല്‍ ആഗോളതലത്തില്‍ 1.12 കോടി പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചതായിട്ടാണ് റിപ്പോർട്ട്. ആഗോള വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 7.2 ശതമാനം വളര്‍ച്ചയാണ് ടൊയോട്ട നേടിയത്.

ALSO READ: പ്രണയ ജോഡികളായി ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗാ കൃഷ്ണയും ! ‘അയ്യര്‍ ഇന്‍ അറേബ്യ’യിലെ ‘മഴവില്‍ പൂവായ്’ ഗാനം ശ്രദ്ധനേടുന്നു…

അതേസമയം ആഗോള ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ടെസ്‌ലയെ പിന്തള്ളി ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ്ഒന്നാം സ്ഥാനം നേടി.

ആഗോള പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് ഫോക്സ്‌വാഗൺ ആണ് . കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 92.4 ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തി. 12 ശതമാനമായിരുന്നു ഫോക്‌സ്‌വാഗന്റെ വളര്‍ച്ച. ചെറുകാര്‍ വില്‍ക്കുന്ന ഡൈഹാറ്റ്സു, ട്രക്ക് യൂണിറ്റായ ഹിനോ എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളും ടൊയോട്ടയുടെ വില്‍പ്പനക്ക് ഗണ്യമായ സംഭാവന നല്‍കി.ഈ ബ്രാന്‍ഡുകളുടെ മികവില്‍ ടൊയോട്ട വിദേശ വിപണികളിലുള്ള വില്‍പ്പന 8.9 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്തി.

വിതരണ ശൃംഖലയിലെ മെച്ചപ്പെട്ടതും വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ചില പ്രധാന വിപണികളില്‍ തങ്ങളുടെ കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നതുമാണ് ഉത്പാദനം വര്‍ധിപ്പിക്കാനും ലാഭം കൂട്ടാനും ടൊയോട്ടയെ സഹായിച്ചതെന്നാണ്റിപ്പോര്‍ട്ട്.

ALSO READ: അട്ടപ്പാടിയിൽ കാണാതായ പൊലീസ്‌ സംഘം തിരിച്ചെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration