ഹൈക്രോസിന്റെ പുത്തന്‍ വേരിയന്റുമായി ടൊയോട്ട

ഹൈക്രോസ് എം.പി.വിയുടെ പുതിയ ഒരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ടൊയോട്ട. ഹൈക്രോസ് ജി.എക്സ്(ഒ) എന്ന വേരിയന്റാണ് പുതുതായി എത്തിയിരിക്കുന്നത്. പെട്രോള്‍ ലൈനപ്പിലെ ഏറ്റവും ഉയര്‍ന്ന വകഭേദവും ഈ വേരിയന്റ് ആയിരിക്കുമെന്നാണ് സൂചന. ഈ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ടൊയോട്ട ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Also Read: ഇനിമുതല്‍ വീഡിയോകള്‍ റിവൈന്‍ഡ് ചെയ്ത് കാണാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍, എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, റിയര്‍ വിന്‍ഡോ ഡിമിസ്റ്റര്‍, ഏഴ്-എട്ട് സീറ്റിങ്ങ് ഓപ്ഷനുകള്‍, റിയര്‍ സണ്‍ഷേഡ്, 360 ഡിഗ്രി ക്യാമറ, പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സോഫ്റ്റ്ടച്ച് ഡാഷ്ബോര്‍ഡ്, 10.1 ഇഞ്ച് വലിപ്പത്തില്‍ ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, തുടങ്ങിയവയാണ് ഈ വാഹനത്തില്‍ കൊണ്ടുവന്നിട്ടുള്ള ഫീച്ചറുകള്‍. 1

987 സി.സിയില്‍ 174 പി.എസ്. പവറും 205 എന്‍.എം. ടോര്‍ക്കുമാണ് റെഗുലര്‍ മോഡലിന്റെ കരുത്ത്. സി.വി.ടി. ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പെട്രോള്‍ എന്‍ജിനില്‍ എത്തുന്നതിനൊപ്പം ഹൈബ്രിഡ് സാങ്കേതിക വിദ്യയിലുള്ള ഹൈക്രോസും നിരത്തുകളില്‍ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News