കള്ളപ്പണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളെന്ന് ടിപി രാമകൃഷ്ണൻ

T P RAMAKRISHNAN

കള്ളപ്പണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടിപി രാമകൃഷ്‌ണൻ. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചു കൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണെന്ന് ടിപി രാമകൃഷ്‌ണൻ പറഞ്ഞു.

അതിന്റെ തെളിവാണ്‌ കൊടകര കള്ളപ്പണക്കേസും അതിൽ ബിജെപി നേതാക്കൾക്കുള്ള പങ്കും. ബിജെപിയുടെ മുൻ ഓഫീസ്‌ സെക്രട്ടറി കള്ളപ്പണം ജില്ലാ കമ്മിറ്റി ഓഫീസിൽ തന്നെ എത്തിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ്‌. ബിജെപിയുടെ പാർട്ടി സംവിധാനം തന്നെ കള്ളപ്പണ ഇടപാടിന്‌ നേതൃത്വം കൊടുക്കുകയാണെന്നതിന്‍റെ തെളിവാണ്‌ ഈ സംഭവത്തിൽ കേന്ദ്ര ഏജൻസി ഇടപെടാതെ മാറി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; പാലക്കാട്ട് കു‍ഴൽപ്പണം കൊണ്ട് വന്ന സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് കൈരളി ന്യൂസ്

ബിജെപിയുടെ കള്ളപ്പണ ഇടപാടിൽ പങ്കാളിയായി ചില കോൺഗ്രസ്‌ നേതാക്കളും ഉണ്ടെന്നതിന്‍റെ തെളിവാണ്‌ ഷാഫിക്ക്‌ നാല്‌ കോടി നൽകിയെന്ന സുരേന്ദ്രന്‍റെ പ്രസ്‌താവന. നേരത്തെ ഇലക്‌ട്രറൽ ബോണ്ടിന്‍റെ പ്രശ്‌നം ഉയർന്നുവന്നപ്പോൾ വയനാട്ടിലെ യുഡിഎഫ്‌ സ്ഥാനാർഥിയുടെ പങ്കാളി 170 കോടി രൂപ ബിജെപിക്ക്‌ നൽകിയ കാര്യവും പുറത്തുവന്നിട്ടുള്ളതാണ്‌. ഈ പശ്ചാത്തലത്തിൽ വേണം പാലക്കാട്ടെ കള്ളപ്പണം കണ്ടെത്താനുള്ള പൊലീസ്‌ റെയ്‌ഡിനെതിരെ യുഡിഎഫ്‌ നേതാക്കൾ രംഗത്തു വന്നിരിക്കുന്നതിനെ കാണാനെന്നും അദ്ദേഹം തുടർന്നു.

ALSO READ; ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതകളിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ അവർക്ക് ആകുമോയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

കള്ളപ്പണം തടയുക എന്ന സമീപനത്തോട്‌ എൽഡിഎഫിന്‌ പൂർണ യോജിപ്പാണുള്ളത്‌. അതുകൊണ്ടാണ്‌ എൽഡിഎഫ്‌ നേതാക്കൾ അതുമായി പൂർണമായും സഹകരിച്ചത്‌. എന്നാൽ റെയ്‌ഡ്‌ വന്നതോടെ കോൺഗ്രസ്‌ നേതാക്കൾ പരിഭ്രാന്തരായത്‌ എന്തൊക്കെയോ മറച്ച് വെക്കാനുള്ളതു കൊണ്ടാണെന്ന്‌ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇവർ ഇപ്പോൾ പൊലീസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും രംഗത്തിറങ്ങിയിരിക്കുന്നത്‌ ഭാവിയിൽ വരാനിടയുള്ള റെയ്‌ഡുകളെ തടയാനാണെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News