കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന കേന്ദ്രം വിദ്യാഭ്യാസ മേഖലയിലും അത് തന്നെയാണ് സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കെഎസ്ടിഎ രാജഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സമഗ്ര ശിക്ഷ കേരളം പദ്ധതി തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെഎസ്ടിഎ രാജഭവന്‍ മാര്‍ച്ച്.
ALSO READ: സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ കൈമാറി കെഎസ്എഫ്ഇ
എട്ടര വര്‍ഷക്കാലമായി പൊതു വിദ്യാഭ്യാസ മേഖലയില്‍ വലിയ വികാസമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഓരോ കുട്ടിയെയും ശ്രദ്ധിച്ചു കൈകാര്യം ചെയ്യാനുള്ള പഠനരീതി കേരളം കൈവരിച്ചു. പൊതു സമൂഹത്തിന്റെ ഉയര്‍ച്ചയാണ് ഇതുവഴി പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്‌കെക്ക് അനുവദിച്ച ഫണ്ട് കേന്ദ്രം കൈമാറുന്നില്ല. അതേസമയം ഗവര്‍ണരുടെ നിലപാടിലൂടെ വര്‍ഗീയ സമീപനമാണ് ഓരോ നിലപാടിലും പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അതിശക്തമായ എതിര്‍പ്പാണ് ഗവര്‍ണര്‍ നേരിട്ട് അനുഭവിച്ചത്. എസ്ഡിപിഐയും ജമാഅത്തെയും ചേര്‍ന്ന്‌കൊണ്ട് വര്‍ഗീയ ശക്തികളെ ഏകീകരിപ്പിക്കാനുള്ള നിലപാടാണ് സ്വീകരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം ലക്ഷ്യം വെച്ചുള്ള നിലപാടുകള്‍ പല രീതിയില്‍ പ്രകടമാകുന്നു കേന്ദ്രത്തിന്റെ ഇത്തരം താല്പര്യം നടപ്പാക്കുന്നയാളായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നു. സര്‍വകലാശാലയുടെ സ്വതന്ത്രമായ പദവി തകര്‍ക്കുന്നതിനുള്ള നടപടി ആണ് സ്വീകരിക്കുന്നത്. ഭാവി സമൂഹത്തെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here