ജനങ്ങളുടെ ജനാധിപത്യ ബോധം വെല്ലുവിളിക്കപ്പെട്ട നടപടിയാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായത്: ടി പി രാമകൃഷ്ണന്‍

T P RAMAKRISHNAN

ജനങ്ങളുടെ ജനാധിപത്യ ബോധം വെല്ലുവിളിക്കപ്പെട്ട നടപടിയാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അടിയന്തര പ്രമേയം അനുമതി നല്‍കിയിട്ടും അവതരിപ്പിക്കാന്‍ തയ്യാറായില്ല, ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ് പ്രതിപക്ഷം പെരുമാറിയതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ALSO READ:അടിയന്തിര പ്രമേയത്തിലെ ആശയക്കുഴപ്പം, വിഡി സതീശന്റെ നടപടികളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി

എല്ലാത്തിനും നേതൃത്വം കൊടുത്തത് പ്രതിപക്ഷ നേതാവാണ്. സര്‍ക്കാരിനെ അധിക്ഷേപിക്കാനും സിപിഐഎമ്മിനെ അപമാനിക്കാനും മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുമായിരുന്നു അടിയന്തര പ്രമേയം. പ്രമേയം അവതരിപ്പിക്കാന്‍ അവസരം ഉണ്ടാക്കാതെ അലങ്കോലമാക്കാന്‍ യുഡിഎഫ് ശ്രമിച്ചു. കുറ്റകരമായ നടപടിയാണ് പ്രതിപക്ഷ ഭാഗത്തുനിന്ന് ഉണ്ടായത്. തനിക്ക് മാത്രമേ എല്ലാം അറിയൂ എന്നാണ് വി ഡി സതീശന്റെ വാദം. തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത് ഇതേ നിലപാടാണ്. വി ഡി സതീശന്‍ തിരുത്തലിന് തയ്യാറാകുന്നില്ല. വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞില്ലായിരുന്നെങ്കില്‍ സ്പീക്കറേ കൈയേറ്റം ചെയ്‌തേനെ. എല്ലാവരെയും ആക്ഷേപിക്കുകയാണ് വി ഡി സതീശന്‍- അദ്ദേഹം വിമര്‍ശിച്ചു.

ALSO READ:പ്രതിപക്ഷ നേതാക്കളിൽ വലിയ ഭീരുവിനുള്ള അവാർഡ് സതീശനെന്ന് മന്ത്രി റിയാസ്

പ്രതിപക്ഷത്തിന്റെ നീക്കം ജനങ്ങള്‍ മനസിലാക്കും. പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടും അതിന് തയ്യാറായില്ല. സ്പീക്കറുടെ മുഖം മറച്ച് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. സ്പീക്കറും, മുഖ്യമന്ത്രിയും കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. അത് അവിടെ കഴിഞ്ഞതല്ലേ. പിന്നീടുള്ള നടപടിയും അടിയന്തര പ്രമേയവും തടസപ്പെടുത്തി. പ്രതിപക്ഷ നേതാവിനെ അനുസരിക്കാത്ത അംഗങ്ങളുടെ നിലപാടിനെയാണ് സ്പീക്കര്‍ വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോഴാണ് മാത്യു കുഴല്‍നാടന്‍ തടസപ്പെടുത്തിയത്. പ്രതിപക്ഷ നേതാവിനെ പോലും പ്രതിപക്ഷ അംഗങ്ങള്‍ അനുസരിക്കുന്നില്ല- ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News