‘ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹം, സഹായം നല്‍കിയില്ലെങ്കില്‍ പോര്‍മുഖത്തേക്ക്’: ടിപി രാമകൃഷ്ണന്‍

T P RAMAKRISHNAN

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമെന്നും സഹായം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ പോര്‍മുഖത്തേക്കെന്നും വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കേന്ദ്രം ഒരു സഹായവും ഇതുവരെ നല്‍കിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹം. ദുരന്തമുഖത്തും കേന്ദ്രം രാഷ്ടീയം കളിക്കുന്നു സഹായം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ‘ക്ഷേത്രനടയിലെ ക്രൗര്യം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ക്രൂരമുഖം നോക്കൂ, ആത്മവിശ്വാസം തകര്‍ന്നതിന്റെ തെളിവാണ് ആ നോട്ടം’: കെ അനില്‍കുമാര്‍

പാലക്കാട് വ്യാജ വോട്ടുകള്‍ ചേര്‍ത്ത സംഭവത്തില്‍ അവിടുത്തെ എല്‍ഡിഎഫ് ഘടകം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ പി പുസ്തക വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ജയരാജന്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല. വിവാദമായ കാര്യങ്ങള്‍ അദ്ദേഹം തള്ളിയതാണ്. ജയരാജന്റെ നിലപാടിനൊപ്പമാണ് മിപ്പോഴെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ചൂരൽമല ദുരന്ത ബാധിതരോടുള്ള അവഗണന: കേന്ദ്രത്തിന്റെ ധിക്കാരപരമായ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് അഡ്വ കെ അനിൽ കുമാർ

അതേസമയംസരിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഏകീകരിച്ച് എടുത്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു. സരിന് മികച്ച പിന്തുണ പൊതു സമൂഹത്തിലുണ്ട്. സരിന്‍ വലിയ നിലയില്‍ ജയിക്കും. പാലക്കാട് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്. നേരെത്തെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News