‘കമ്മ്യൂണിസ്റ്റ്- തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നികത്താൻ കഴിയാത്ത നഷ്ടം’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് ടി പി രാമകൃഷ്ണൻ

മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം എന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കമ്മ്യൂണിസ്റ്റ്- തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നികത്താൻ കഴിയാത്ത നഷ്ടമാണെന്നും കൂട്ടിച്ചേർത്തു.

Also read:മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ കേസിൽ അതിക്രൂരമായ മർദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്. തടവിൽ കഴിയേണ്ടി വന്ന വിപ്ലവകാരിയാണ്. അദ്ദേഹത്തിന്റെ മരണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News