‘എഡിജിപി സിപിഐ എമ്മിൻ്റെയോ എൽഡിഎഫിൻ്റെയോ പ്രതിനിധി അല്ല, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കുന്നതല്ല’: ടിപി രാമകൃഷ്ണൻ

TP ramakrishnan

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഐ എമ്മിനെ ബാധിക്കുന്നതല്ലെന്ന് ടിപി രാമകൃഷ്ണൻ. എഡിജിപി സിപിഐഎമ്മിൻ്റെയോ എൽഡിഎഫിൻ്റെയോ പ്രതിനിധി അല്ല, സർക്കാർ ഉദ്യോഗസ്ഥനാണ്. ആർഎസ്എസ് നേതാവിനെ കണ്ടു എന്ന് എഡിജിപി തന്നെ സമ്മതിച്ചു. കണ്ടോ എന്നതിലല്ല എന്തിനു കണ്ടു എന്നതാണ് അറിയേണ്ടതെന്നും ടിപി രാമകൃഷ്ണൻ.

Also Read; മെഡിക്കൽ ക്യാമ്പിനിടെ ഡോക്ടറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി 12 പെൺകുട്ടികൾ, ഡോക്ടര്‍ പിടിയില്‍; സംഭവം കോയമ്പത്തൂരിൽ

വീഴ്ചവരുത്തുന്ന എല്ലാവർക്കും എതിരെയും നടപടി ഉണ്ടാകും. ഇതിൻറെ പേരിൽ സർക്കാരിനെ ഉലയ്ക്കാമെന്ന് എന്ന് ആരും കരുതേണ്ട. മുഖ്യമന്ത്രിയെ കേന്ദ്രീകരിക്കാം എന്നും കരുതേണ്ട, അതിന് പിന്നിൽ രാഷ്ട്രീയമാണ് പ്രശ്നം. എഡിജിപിയെ സംരക്ഷിക്കേണ്ട ആവശ്യമില്ല എന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. വീഴ്ചവരുത്തിയവരോടുള്ള സർക്കാർ നിലപാട് വ്യക്തമാക്കുന്നതാണ് സുജിത്ത് ദാസിനെതിരായ നടപടിയെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

Also Read; തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

TP Ramakrishnan reaction on ADGP and RSS leader meeting

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News