കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചനപരമായി പെരുമാറുന്ന പ്രശ്‌നം രാജ്യത്ത് സജീവമായി ഉയര്‍ന്നുവരികയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണന്‍. നികുതി വിഹിതത്തില്‍ നിന്നും അര്‍ഹതപ്പെട്ടത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല. നല്‍കുന്ന തുകയിലാവട്ടെ പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കുന്നുമില്ല. വയനാട് പ്രളയ ദുരന്തത്തിലും ഈ നയം നാം കണ്ടതാ ആണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. വയനാട് ദുരന്തത്തില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള വിവേചനങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നടന്ന മാര്‍ച്ചിലും, ധര്‍ണ്ണയിലും പങ്കെടുത്ത എല്ലാവരേയും അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read; ‘നിരവധി കാരണങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാതെ കേന്ദ്രം വ്യക്തമായ മറുപടി പറയണം’: മന്ത്രി കെ രാജൻ
ദുരന്തബാധിതമായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കിയപ്പോള്‍ കേരളത്തോട് തികഞ്ഞ അവഗണന മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്. ഇത്തരം നയങ്ങള്‍ രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും തകര്‍ക്കുന്നതിന് പശ്ചാത്തലമൊരുക്കുന്നവയാണ്. അതുകൊണ്ട് രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതിന് ഇത്തരം നയങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ ഇനിയും സംഘടിപ്പിക്കുമെന്നും ടി.പി രാമകൃഷ്‌ണന്‍ പറഞ്ഞു.
അതേസമയം, വയനാടിനായുള്ള കേന്ദ്ര സഹായ ലഭിക്കാത്തതിൽ രാജ്യ വ്യാപകമായി സമരം നടക്കുന്നുണ്ടെന്ന് മന്ത്രി കെ രാജൻ. സഹായം നൽകുന്നത് സംബന്ധിച്ച് ഇതുവരെ കേന്ദ്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. വയനാട് ആർക്കൊക്കെ പുനരധിവാസം സാധ്യമാക്കണമെന്നതിന്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും, രണ്ട് ഘട്ടമായി സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരവധി കാരണങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാതെ വ്യക്തമായ മറുപടി കേന്ദ്രം പറയണം. കേന്ദ്രത്തിൻ്റെ നിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ജനങ്ങൾ സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here