സജി ചെറിയാനെതിരായ അന്വേഷണം സ്വാഭാവിക നിയമ നടപടി; മറ്റ് വ്യാഖ്യാനങ്ങൾ അടിസ്ഥാന രഹിതം: ടിപി രാമകൃഷ്ണൻ

മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം സ്വാഭാവിക നിയമ നടപടിയെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അന്വേഷണം നടക്കട്ടെയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ഇത് അന്തിമ വിധിയല്ലെന്നും വ്യക്തമാക്കി. സജി ചെറിയാന് പറയാനുള്ളത് അന്വേഷണ സംഘത്തോട് പറയും. മറ്റ് വ്യാഖ്യാനങ്ങൾ അടിസ്ഥാന രഹിതമാണ്. സജി ചെറിയാൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ലെന്നും അതിനാൽ രാജി വെക്കേണ്ട സാഹചര്യം വന്നിട്ടില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

പാലക്കാട് എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് അനുകൂലമായ വോട്ടുകൾ ചെയ്തിട്ടുണ്ട്. ചേലക്കരയും വിജയിക്കും. എൽഡിഎഫ് നല്ല മുന്നേറ്റം ഉണ്ടാക്കും. വയനാടും നല്ല മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; “സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടെ, പാലക്കാട് എൽഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷ…”: എംവി ഗോവിന്ദൻ മാസ്റ്റർ

പത്ര പരസ്യ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. പത്ര പരസ്യത്തിൽ നിയമ വിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്നറിയില്ല. സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മതരാഷ്ട്രവാദ ശക്തികളാണെന്നും ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയേയും യുഡിഎഫിൽ ഉറപ്പിച്ചു നിർത്തുന്നത് മുസ്ലിം ലീഗാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടേയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോടതിയെ പൂർണ്ണമായി അംഗീകരിച്ച് മുന്നോട്ട് പോകും. എല്ലാ നിയമ വശങ്ങളും പരിശോധിക്കുമെന്നും, നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News