രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജയം യുഡിഎഫ് നേതൃത്വത്തെ മതമൗലികവാദികൾ വിഴുങ്ങി കളഞ്ഞതിന്‍റെ തെളിവ്: ടിപി ഷമീർ

tp shemeer facebook

കേരളത്തിലെ ഏറ്റവും ശക്തമായ മിലിറ്റന്റ് സംവിധാനത്തിൽ എസ്ഡിപിഐ പ്രവർത്തിക്കുന്നത് പാലക്കാടാണെന്നും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെ മതമൗലികവാദികൾ വിഴുങ്ങി കളഞ്ഞതിന്‍റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജയവും എസ്ഡിപിഐയുടെ ആഘോഷവുമെന്നും ടിപി ഷമീർ.

ചെന്നിടത്തെല്ലാം മതപരമായി വോട്ടുകളെ എകീകരിക്കുക എന്ന പയറ്റി വിജയിച്ച തന്ത്രത്തെ പാലക്കാട് ഒരിക്കൽ കൂടി പ്രയോഗിച്ചാണ് ഷാഫി പറമ്പിലും സംഘവും വിജയം കൈവരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെ എസ്‌ഡിപിഐയും ജമാഅത് ഇസ്ലാമിയും ഉൾപ്പെടെയുള്ള മൗലിക വാദികൾ പൂർണ്ണമായും വിഴുങ്ങി കളഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ഭരണവിരുദ്ധ വികാരം ഇല്ലായെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നുവെന്ന് ഡോ. തോമസ് ഐസക്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

കേരളത്തിലെ ഏറ്റവും ശക്തമായ മിലിറ്റന്റ് സംവിധാനത്തിൽ എസ്ഡിപിഐ എന്ന സംഘടന പ്രവർത്തിക്കുന്നത് എവിടെയാണെന്ന ചോദ്യത്തിന്റെ ഉത്തരം പാലക്കാട് എന്നാണ്. എസ്ഡിപിഐ നേതാവ് ആയിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം, മണിക്കൂറുകൾക്കുള്ളിൽ, കനത്ത പോലീസ് ബന്തവസ്സുകൾക്കിടയിൽ പോലും, ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തി തീർത്ത എസ്ഡിപിഐ അത് സത്യമാണെന്ന് തെളിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒരു ഘട്ടത്തിലും എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയാതിരുന്ന കോൺഗ്രസ് നേതൃത്വം പരസ്യമായി തന്നെ അവരെ ചേർത്തു പിടിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന തോന്നലുണ്ടായപ്പോൾ തന്നെ പാലക്കാട് ടൗണിൽ ആദ്യമായി ആഹ്ലാദ പ്രകടനം നടത്തിയ സംഘടന എസ്ഡിപിഐ ആണ്, സിപിഐഎമ്മിന്റെ ജില്ല കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചതും അവർ തന്നെ. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന എസ്‌ഡിപിഐ പ്രവർത്തകരുടെ ചിത്രം കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന് ഷാഫി പറമ്പിലും സംഘവും നൽകുന്ന എന്നെത്തേക്കുമുള്ള സമ്മാനമാണ്,ആ ചിത്രം എത്രത്തോളം കൃത്യമായി ഉപയോഗിക്കാമെന്ന് ആർഎസ്എസ് നേതൃത്വം കാണിച്ചു തരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ ആണ് ഇനി നമ്മുക്ക് മുന്നിൽ വരാൻ ഉള്ളതും.

ALSO READ; മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികളുമായി അടികൂടി കോൺഗ്രസ് മൽസരിച്ച 102 സീറ്റുകളിൽ വിജയിച്ചത് വെറും 15 സീറ്റുകളിൽ

കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെ എസ്‌ഡിപിഐയും ജമാഅത് ഇസ്ലാമിയും ഉൾപ്പെടെയുള്ള മൗലിക വാദികൾ പൂർണ്ണമായും വിഴുങ്ങി കളഞ്ഞു, അതിന് ഊടും പാവും ദൃശ്യതയും നൽകി ആർഎസ്എസിന് കരുത്തു പകരുക എന്ന ദൗത്യം വടകരയിലേത് പോലെ പാലക്കാടും ഷാഫി പറമ്പിൽ നിർവ്വഹിച്ചു.

ചെന്നിടത്തെല്ലാം മതപരമായി വോട്ടുകളെ എകീകരിക്കുക എന്ന പയറ്റി വിജയിച്ച തന്ത്രത്തെ പാലക്കാട് ഒരിക്കൽ കൂടി പ്രയോഗിച്ചു ഷാഫി പറമ്പിലും സംഘവും വിജയം വരിക്കുമ്പോൾ സിപിഐഎം വിരുദ്ധത കൊണ്ട് മാത്രം അതിന് കയ്യടിക്കുന്നവർ ഈ നാടിനെ കീറി മുറിക്കുന്നതിനാണ് കയ്യടിക്കുന്നത് എന്നോർക്കുക. പ്രിയ സഖാക്കളെ, ആയിരം തിരഞ്ഞെടുപ്പുകളിൽ തോറ്റാലും, നാടിനെ കീറി മുറിക്കുന്ന ഈ അപകടകരമായ യാഥാർഥ്യത്തെ നമ്മൾ ഭയരഹിതമായി പറഞ്ഞു കൊണ്ടേയിരിക്കണം..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News