ജീവിതം പണയം വെച്ചും പണിയെടുക്കുന്നു എന്നാൽ തിരികെ ലഭിക്കുന്നത് അവ​ഗണന മാത്രം; റെയിൽവേയുടെ കണ്ണിൽ പിടിക്കാത്ത ട്രാക്ക് മെയിൻ്റനർമാർ

railway Track Maintainer

ആയിരകണക്കിന് ട്രെയിനിനും കോടികണക്കിന് റെയിൽവേ യാത്രകാർക്കും സുരക്ഷ ഒരുക്കുന്ന 4 ലക്ഷം ട്രാക്ക് മെയിൻ്റനർമാരെ റയിൽവേ കണ്ടില്ലെന്ന് നടിക്കുകയാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ നൽകുന്ന അതേ ഗ്രേഡ് പേ മാത്രമെ വിരമിക്കുമ്പോഴും ഇവർക്ക് ലഭിക്കു.

പൊരിവെയിലത്തും മഴയത്തും സ്വന്തം ജീവിതം പണയം വെച്ചും പണിയെടുക്കുന്ന റയിൽവേ ട്രാക്ക് മെയിന്റനർമാരുടെ ജീവിതം ദുരിതപൂർണ്ണമാണ്. ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ വരെ ട്രേക്ക് മെയിന്റനർ 4 എന്ന തസ്തികയിൽ നിയമിക്കപ്പെടുന്നുണ്ട്.

Also Read: പണ്ടത്തെ പാമ്പൻ പാലം എഞ്ചിനീയറിം​ഗ് വിസ്മയം; എന്നാൽ പുതിയ പാലം ആശങ്കകളുടേത്

20 വർഷത്തിനുള്ളിൽ അവർ പ്രൊമോഷൻ ലഭിച്ച് TM 3 ,2, 1 എന്ന ക്രമത്തിൽ TM 1 ആയി മാറും പക്ഷെ 2800 എന്ന അതേ ഗ്രേഡ് പേയിൽ തന്നെ അവരുടെ പ്രൊമോഷൻ അവസാനിക്കുകയും ചെയ്യും. 60 വയസ്സിൽ റിട്ടയർ ആകുന്നത് വരെ അതേ തസ്തികയിൽ തന്നെ തുടരുകയും ചെയ്യുന്നു. ചുരുക്കം പറഞ്ഞാൽ രണ്ട് പതിറ്റാണ്ട് റയിൽവേയ്ക്ക് സൗജന്യ സേവനം നൽകുകയാണ് ഇവർ.

Also Read: തേനീച്ച ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; വൈറലായി വീഡിയോ

റെയിൽവേയിലെ തന്നെ മറ്റു മേഖലകളിലുള്ളവർ ടെക്നീഷ്യൻ തസ്തികയിൽ 4200 ഗ്രേഡ്’ പേയിൽ അടുത്ത പ്രൊമോഷനും ഫസ്റ്റ് ക്ലാസ് പാസും ഉയർന്ന പെൻഷനും വാങ്ങി വിരമിക്കുന്നുണ്ട്. 2007 ൽ DREU അംഗീകാരത്തിലെത്തിയപ്പോൾ എൻജിനീയറിംഗ് മേഖലയിലെ ജീവനക്കാർക്ക് ടെക്നീഷ്യൻ ഗ്രേഡ് നൽകണമെന്ന് അവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here