കർഷകവിരുദ്ധ നയങ്ങളിൽ ഏഥൻസിലും ട്രാക്ടർ റാലി

കർഷകവിരുദ്ധ നയങ്ങളിൽ സർക്കാരിനെതിരെ ഗ്രീസിലെ കർഷകർ. തലസ്ഥാനമായ ഏഥൻസിലേക്ക്‌ പ്രതിഷേധിച്ച്‌ കർഷകർ ട്രാക്ടർ റാലി നടത്തി. ഇരുനൂറിലധികം ട്രാക്ടറുകളാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പ്രതിഷേധത്തിൽ പങ്കുചേർന്ന് മധ്യ ഏഥൻസിലേക്ക്‌ നീങ്ങുന്നത്.

ALSO READ: ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച്; കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ചു

കർഷകരുടെ ഏറ്റവും അടിസ്ഥാനപരമായ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റാനാകില്ലെന്ന്‌ പ്രധാനമന്ത്രി കിരിയാകോസ്‌ മിത്സോതാകിസ്‌ പറഞ്ഞു. കർഷക വിരുദ്ധമായ ഈ നിലപാടിനെ തുടർന്നാണ് കർഷക സംഘടനകൾ പ്രതിഷേധം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്‌. ‘ഞങ്ങളില്ലെങ്കിൽ നിങ്ങൾക്ക്‌ ഭക്ഷണമില്ല’ തുടങ്ങിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രക്ഷോഭം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News