രാജ്യത്തുടനീളം ബിജെപി സർക്കാരിന് താക്കീതായി ട്രാക്ടർറാലി

രാജ്യത്തുടനീളം ബിജെപി സർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരായ ശക്തമായ താക്കീതായി ട്രാക്ടർറാലി. റിപ്പബ്ലിക്‌ ദിനത്തിലാണ്‌ സംയുക്ത കിസാൻമോർച്ചയുടെ ആഹ്വാനപ്രകാരംഎല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലകൾ കേന്ദ്രീകരിച്ച്‌ ട്രാക്ടർ റാലി സംഘടിപ്പിച്ചത്‌. പതിനായിരക്കണക്കിന്‌ ട്രാക്ടറുകളും ലക്ഷക്കണക്കിന്‌ കർഷകരുമാണ് 484 ജില്ലയിൽ നടന്ന പ്രക്ഷോഭത്തിൽ അണിചേർന്നത്. കോർപറേറ്റ്‌ കൊള്ളയിൽനിന്ന്‌ കർഷകരെയും രാജ്യത്തെയും രക്ഷിക്കാനുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുമെന്ന്‌ റാലികളിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ട്രേഡ്‌ യൂണിയൻ പ്രവർത്തകരും പങ്കെടുത്തു. ഐക്യദാർഢ്യവുമായി വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ തുടങ്ങിയവരും രംഗത്തുവന്നു.

ALSO READ: “കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കത്തിലും വിട്ടുവീഴ്ചയില്ലാത്ത ക്ഷേമ-വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തും”; ധനമന്ത്രി കെഎൻ ബാലഗോപാൽ

സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില, വൈദ്യുതി സ്വകാര്യവൽക്കരണനീക്കം അവസാനിപ്പിക്കുക, ലഖിംപുർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്‌തതിന്റെ മുഖ്യ ആസൂത്രകനായ കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പ്രോസിക്യൂട്ട്‌ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായാണ്‌ ട്രാക്ടർ റാലി സംഘടിപ്പിച്ചത്‌. അതുപോലെ തന്നെ ഫെബ്രുവരി 16ന്‌ ഗ്രാമീണ ഭാരത്‌ ബന്ദ്‌ ആചരിക്കാനും കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ആ ദിവസം വ്യവസായ മേഖലയിൽ ട്രേഡ്‌ യൂണിയനുകളും പണിമുടക്കും.

ALSO READ: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഹരിയാനയിലെ ജിന്ദിലും ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ ഉത്തർപ്രദേശിലെ മഥുരയിലും റാലിക്ക്‌ നേതൃത്വം നൽകി. കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഹന്നൻ മൊള്ള, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്‌ എന്നിവർ ഹരിയാനയിലെ പൽവാലിൽ റാലി നയിച്ചു. ഉത്തർപ്രദേശിൽ അയോധ്യയിലടക്കം റാലി നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News