കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ഫ്രാൻസിൽ ട്രാക്ടർ റാലി

കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ഫ്രഞ്ച് ജനത. ഫ്രഞ്ച്‌ സർക്കാരിന്റെ തലസ്ഥാനത്തേക്ക്‌ ട്രാക്ടർ റാലി നടത്തിയാണ് അവർ പ്രതിഷേധം രേഖപ്പെടുത്തിയത്. പാരിസിലേക്ക് വിവിധ ഭാഗങ്ങളിൽനിന്ന്‌ ആരംഭിച്ച ട്രാക്ടർ റാലി അടുക്കുന്നതായി കർഷകസംഘടനകൾ അറിയിച്ചു.

കർഷകരെ സംരക്ഷിക്കുക എന്നതാണ് സമരക്കാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം.
അതുമായി ബന്ധപ്പെട്ട മറ്റു ആവശ്യങ്ങൾ വിദേശവിപണിയുടെ കടന്നുകയറ്റത്തിൽനിന്ന്‌ കർഷകരെ രക്ഷിക്കുക, സർക്കാർ ഓഫീസുകളിൽ കാലങ്ങളായി കുടുങ്ങിക്കിടക്കുന്ന കൃഷിസംബന്ധമായ ബില്ലുകൾ പാസാക്കുക, വിലക്കയറ്റത്തിൽനിന്നും വർധിക്കുന്ന പട്ടിണിയിൽനിന്നും കർഷകരെ സംരക്ഷിക്കുക തുടങ്ങിയവയാണ്.

ALSO READ: കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരം; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പല തരത്തിലാണ് കർഷകരുടെ പ്രക്ഷോഭം. തിരക്കേറിയ വഴികളിൽ ഗതാഗതം മന്ദഗതിയിലാക്കിയും റോഡുകളിൽ ട്രാക്റ്റർ നിരന്നോടിച്ചും ചിലയിടങ്ങളിൽ നിരത്തുകൾ ഉപരോധിച്ചുമാണ്‌ കർഷകർ പ്രതിഷേധിക്കുന്നത്‌. ചില പൊതുസ്ഥലങ്ങളിലും സർക്കാർ കെട്ടിടങ്ങൾക്ക്‌ മുന്നിലും കാർഷിക മാലിന്യങ്ങൾ നിക്ഷേപിച്ചും പ്രതിഷേധം നടക്കുന്നുണ്ട്. ഈയടുത്ത് അധികാരത്തിലേറിയ ഗബ്രിയേൽ അറ്റൽ സർക്കാർ നേരിട്ടതിൽ ഏറ്റവും വലിയ വെല്ലുവിളിയാണ്‌ ഈ കർഷകപ്രക്ഷോഭം എന്ന് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നുണ്ട്.

ജർമനി, നെതർലൻഡ്‌സ്‌, പോളണ്ട്‌, റൊമേനിയ എന്നീ രാജ്യങ്ങളിലെ കർഷകർ ഏതാനും ആഴ്ചകൾക്കുള്ളിൽ വിവിധ ആവശ്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News