കാസർകോഡ് കാഞ്ഞങ്ങാട് ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പരശുറാം എക്സ് പ്രസ്സ് കടന്നു പോയതിന് പിന്നാലെ ചിത്താരി ജമാ അത്ത് സ്കൂളിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ച ട്രാക്ടർ കുടുങ്ങുകയായിരുന്നു. പൊയ്യക്കര ഭാഗത്ത് വയൽ ഉഴുത ശേഷം മറുഭാഗത്തെ വയലിലേക്ക് പോകുന്നതിനായി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടർ ഓഫാവുകയായിരുന്നു. റെയിൽവേ പൊലീസും, സാങ്കേതിക വിഭാഗവും ശ്രമകരമായാണ് ട്രാക്ടർ മാറ്റിയത്. 10.15 ഓടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സമീപത്ത് റെയിൽവേ ക്രോസിംഗില്ലാത്തതിനാൽ മറുവശത്തെത്താൻ ഏറെ ചുറ്റി യാത്ര ചെയ്യണം. ഇത് ഒഴിവാക്കി എളുപ്പത്തിലെത്താനാണ് ട്രാക്ടർ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചത്.
Also Read: പന്തീരാങ്കാവിൽ വൻ ലഹരി വേട്ട; രണ്ട് പേർ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here