ട്രാക്ടര്‍ – ട്രോളി മറിഞ്ഞ് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 13 മരണം; സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് നാലു കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പിപ്പ്‌ലോഡിയ എന്ന പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 13 പേരെ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ള 2 പേരെ ഭോപ്പാലിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഹാര്‍ഷ് ദീക്ഷിത് വ്യക്തമാക്കി.

ALSO READ: പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിന് ഇരകളായവര്‍ രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തില്‍ വിവാഹസത്കാരം കഴിഞ്ഞ് മടങ്ങിയവരാണ്. ഇവര്‍ കുലംപൂറിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News