ഹരിയാനയിൽ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിക്ക് ദാരുണാന്ത്യം

പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. ഹരിയാനയിലാണ് സംഭവം. സുന്ദര്‍ മാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യവ്യാപാരിയാണ് കൊല്ലപ്പെട്ട സുന്ദർ. 35 തവണ പ്രതികള്‍ വെടിയുതിര്‍ത്തതായാണു പൊലീസ് പറയുന്നത്.

ALSO READ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

എന്നാൽ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായുള്ള കൊലപാതകമല്ലെന്നാണു പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് എട്ടംഗ സംഘം അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ALSO READ: കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

രണ്ടുപേർ ചേർന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ആക്രമണകാരികളില്‍ ഒരാളെ നിലത്തേക്കിട്ടു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാമത്തെയാള്‍ നിരവധി തവണ വെടിവച്ചതോടെ സുന്ദറിന് ചെറുത്തുനില്‍ക്കാൻ കഴിഞ്ഞില്ല. ധാബയുടെ ഉടമയാണു സംഭവം പൊലീസില്‍ അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News