കാര്യവട്ടം-ചെങ്കൊട്ടുകോണം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ROAD

തിരുവനന്തപുരം നഗരഭാഗങ്ങളിൽ വീണ്ടും ഗതാഗത നിയന്ത്രണം.കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ആണ് അടുത്ത ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബി എം പ്രവർത്തികൾ നടക്കുന്നതിനാൽ ആണ് ഇത്.

നവംബർ 10- ഞായർ, 11-തിങ്കൾ എന്നീ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.

ALSO READ; ‘മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം’; പുതിയ വിവാദത്തിന് തിരികൊളുത്തി സുരേഷ് ഗോപി

പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.ഈ റോഡ് വഴി കടന്നു പോകുന്ന യാത്രക്കാർക്കുള്ള നിർദേശവും ഇതിനൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്.ചെങ്കൊട്ടുകോണത്ത് നിന്ന് കാര്യവട്ടത്തേക്ക് പോകുന്നവർ ശ്രീകാര്യം വഴി പോകണം എന്നാണ് നിർദേശം.

ENGLISH NEWS SUMMARY: Due to the ongoing BM works on the Karyavattam – Chenkotukonam road, there will be complete control of vehicular traffic on this road tomorrow (November 10) and the next day (November 11).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News