എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം; അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

HIGHWAY

അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആണിത്. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ  ടൈൽ വിരിക്കുന്ന പണി നടക്കുന്നതിനാൽ  ട്രാഫിക് ബ്ലോക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പുതിയ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ALSO READ; ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

അരൂക്കുറ്റി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നവർഅരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഫ്രീ ലെഫ്റ്റ് എടുത്ത് യു ടേൺ എടുത്ത് എറണാകുളം ഭാഗത്ത് പോകേണ്ടതാണ്.എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ  കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം  തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.

തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എംസി/ എസി വഴിയും പോകണം. വലിയ വാഹനങ്ങൾ ഒരു കാരണവശാലും എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടുന്നതല്ല എന്നും അറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News