വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ നവംബർ 9 മുതൽ ഗതാഗത നിയന്ത്രണം

ROAD CLOSED

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ നവംബർ ഒമ്പത് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇടപ്പഴിഞ്ഞി ജംങ്ഷനിൽ ഇന്റർലോക്ക് പാകുന്ന പ്രവർത്തികൾ ചെയ്യുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നവംബർ ഒമ്പത് മുതൽ ഡിസംബർ ഒമ്പത് വരെ ഒരു മാസക്കാലത്തേക്കാണ് വഴുതക്കാട് – ഇടപ്പഴിഞ്ഞി-പള്ളിമുക്ക് റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറാണ് അറിയിച്ചത്.

Also Read- ‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്

ഈ ദിവസങ്ങളിൽ വഴുതക്കാട് നിന്നും ഇടപ്പഴിഞ്ഞി വഴി പാങ്ങോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പഴിഞ്ഞി ജംങ്ഷനിൽ നിന്നും ജഗതി വഴിയോ മരുതുംകുഴി വഴിയോ പോകണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

News Summary- Officials informed that traffic restrictions have been imposed on Vazhuthacaud-Edappazhinji road from November 9. The traffic restriction was imposed due to interlock paving works at Edappazhinji Junction

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News