ഐ എസ് എൽ നടക്കുന്നതിനെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 11.30 വരെ മെട്രോ സർവീസുകൾ നടത്തും.
ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരമാണ് ഇന്ന് കൊച്ചിയിൽ നടക്കുക. തുടക്ക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ് സിയെ നേരിടും.രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക.
ALSO READ:അരിക്കൊമ്പൻ കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തില്‍, നെയ്യാറിന് കിലോമീറ്ററുകള്‍ അകലെ
ഇക്കുറി ബ്ലാസ്റ്റേഴ്സ് കിരീടം ഉയർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഐ ലീഗ് ചാമ്പ്യന്മാരായി പ്രമോഷൻ ലഭിച്ച പഞ്ചാബ് എഫ് സി ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ കളിക്കുക. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്.
ടീമുകള്‍ അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കി.കഴിഞ്ഞ സീസണിലെ ടീമിൽ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഹൽ അബ്ദുൽ സമദിൻ്റെ അഭാവവും ടീമിലുണ്ട്.
പത്താം പതിപ്പിലേക്ക് കടക്കുന്ന ഐഎസ്എല്ലില്‍ ഇത്തവണ ആകെ 12 ക്ലബുകളുണ്ട്. ഐ ലീഗില്‍ നിന്ന് പ്രമോഷന്‍ കിട്ടിയെത്തിയ പഞ്ചാബ് എഫ്സിയാണ് പുതിയ ടീം. ലീഗ് ഘട്ടത്തില്‍ ആകെ 120 മത്സരങ്ങള്‍.പിന്നാലെ പ്ലേ ഓഫും, ഇരുപാദങ്ങളുള്ള സെമിയും ഫൈനലും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here