ഡിസംബര്‍ 26 ന് തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു ശബരിമലയില്‍ പൂജാ സമയക്രമത്തില്‍ മാറ്റം ഉള്ള സാഹചര്യത്തില്‍ ഭക്തരെ നിലയ്ക്കല്‍ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ALSO READ: ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; ഇരട്ട വെള്ളി മെഡല്‍ നേടി മലയാളി താരം അബ്‌ന
അന്നേദിവസം ഉച്ചപൂജയ്ക്കുശേഷം വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. അതിനാല്‍് രാവിലെ 11 മണി വരെ നിലയ്ക്കല്‍ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ മാത്രമേ പമ്പയിലേക്ക് കടത്തിവിടു. 11 മണി കഴിഞ്ഞ് എത്തുന്നവര്‍ക്ക് മൂന്നുമണിക്കൂര്‍ എങ്കിലും നിലയ്ക്കല്‍ തന്നെ തുടരേണ്ടി വരും എന്ന് പൊലീസ് അറിയിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. സാധാരണ ഉച്ചപൂജയ്ക്കു ശേഷം മൂന്നു മണിക്കാണ് ശബരിമല നട തുറക്കുന്നത്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതു വൈകുന്ന സാഹചര്യത്തില്‍ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here